വില്ലന്‍റെ ട്രെയിലര്‍ ഇറങ്ങി

Published : Sep 01, 2017, 01:32 PM ISTUpdated : Oct 05, 2018, 12:37 AM IST
വില്ലന്‍റെ ട്രെയിലര്‍ ഇറങ്ങി

Synopsis

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്‍റെ ട്രെയിലര്‍ ഇറങ്ങി. മോഹന്‍ലാലിന്റെയും വിശാല്‍ അവതരിപ്പിക്കുന്ന ശക്തിവേല്‍ പളനി സ്വാമി എന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ട്രെയിലര്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിനൊപ്പം മറ്റൊരു ഗെറ്റപ്പിലും മോഹന്‍ലാല്‍ വില്ലനില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.

ബോളിവുഡിലെ പ്രധാന ബാനറായ റോക്ക് ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. ചിത്രം 8കെ റെസല്യൂഷനിലാണ് ചിത്രീകരിച്ചത്. പീറ്റര്‍ ഹെയിന്‍ ആണ് സംഘട്ടന സംവിധാനം. 'റെഡി'ന്റെ 'വെപ്പണ്‍' സീരീസിലുള്ള 'ഹെലിയം 8കെ' എന്ന ക്യാമറയാണ് 'വില്ലന്റെ' ചിത്രീകരണത്തിന് ഉപയോഗിച്ചത്.

ഒരു സിനിമ പൂര്‍ണമായും 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്. ബി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് ഈ ത്രില്ലറിന്‍റെ രചനയും സംവിധാനവും. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫോര്‍ മ്യൂസിക് സംഗീത സംവിധാനവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇതാണ് കേരളം, ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും'; രഞ്ജിത്ത് കേസിൽ മാലാ പാർവതി
'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ, കഷ്ടം'; മീത്ത് മിറി കപ്പിൾസിന് വൻ വിമർശനം, പിന്നാലെ മറുപടി