അഡാര്‍ നായിക പ്രിയ ഉടനെ പ്രിന്‍സിപ്പലിനെ കാണേണ്ടി വരും

By Web DeskFirst Published Feb 15, 2018, 1:25 PM IST
Highlights

ഒറ്റരാത്രികൊണ്ടാണ് പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടി  ട്രെന്‍ഡിങ്ങായി മാറിയത്. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്. ഒറ്റരാത്രികൊണ്ട്   പ്രിയ വാര്യര്‍ക്ക്  ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്ത് കണ്ണിറുക്കുന്ന സീനാണ് പ്രിയക്ക് ഇത്രയും ആരാധകരുണ്ടാക്കിയത്.

പ്രിയയുടെ വിശേഷങ്ങള്‍ അറിയാനും ഒന്ന് കാണാനും ആരാധകര്‍ കാത്തിരിക്കുമ്പോള്‍ താരത്തെ കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. സ്വന്തം കോളജിലെ പ്രിന്‍സിപ്പല്‍. പ്രിയ പഠിക്കുന്ന തൃശൂൽ വിമല കോളജിലെ പ്രിൻസിപ്പലായ മു മാരിയറ്റാണ് പ്രിയയെ കാണാന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചത്. പ്രിയ നാഷനൽ ട്രെൻഡായത് താൻ വൈകിയാണ് അറിഞ്ഞതെന്നു മാരിയറ്റ്  പറഞ്ഞു.

മീറ്റിങ്ങുകളുടെ തിരക്കിലായിരുന്നു താൻ. എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും കുട്ടികൾ എല്ലാവരും വീട്ടിലേക്കക്ക് പോയിരുന്നു. ശിവരാത്രി അവധിയായതിനാൽ അവളെ കാണുന്നത് നീണ്ടു എന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഇത്രപെട്ടെന്ന് പ്രിയ താരം ആകുമെന്ന് കരുതിയില്ല. ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും മാരിയറ്റ് കൂട്ടിച്ചേര്‍ത്തു. 

 


 

click me!