തിയറ്ററുകളിലെ ദേശീയഗാനത്തിനെതിരെ വിനീത് ശ്രീനിവാസന്‍

By Web DeskFirst Published Dec 13, 2016, 3:20 PM IST
Highlights

കോട്ടയം: തിയറ്ററുകളിൽ ദേശീയ ഗാനം വേണമെന്ന നിര്‍ദേശം സിനിമയെ ബാധിക്കുമെന്ന് നടനും സംവിധായകനുമായി വിനീത് ശ്രീനിവാസൻ. താൻ രാജ്യ സ്നേഹിയാണെന്നും അതേ സമയം ഒരു സിനിമയുടെ  പുറത്തുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സിനിമയുടെ ദൈര്‍ഘ്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നിടത്താണ് പ്രശ്നമെന്നും വിനീത് കോട്ടയത്ത് പറഞ്ഞു

ഒരു സിനിമയെ സംബന്ധിച്ചടത്തോളം അതിന്‍റെ ദൈര്‍ഘ്യവും സമയവും വളരെ പ്രധാനമാണെന്ന്  വിനീത് ശ്രീനിവാസൻ പറഞ്ഞു. അതു കൊണ്ട് തന്നെ ഒരോ സെക്കന്‍റും വിലപ്പെട്ടതാണ്. പ്രദര്‍ശനത്തിന് മള്‍ട്ടി പ്ലക്സുകള്‍ ലഭ്യമാകുന്നതിൽ സിനിമയുടെ ദൈര്‍ഘ്യം പ്രധാനമാണ്. സിനിമയുടെ ദൈര്‍ഘ്യത്തെ കുറയ്ക്കും വിധം മറ്റു കാര്യങ്ങളിൽ അതിലേയ്ക്ക് കടന്നു വരുന്നത് സിനിമയെ ബാധിക്കും.

സിനിമയ്ക്ക് സെൻസറിങ് അല്ല , സര്‍ട്ടിഫിക്കേഷനാണ് വേണ്ടത്.  ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സംഭാഷണം സെൻസറിങ് ഭയന്ന് എഴുതാനാകുന്നില്ല വിനീത് ശ്രീനിവാസൻ ടൈറ്റിൽ റോളിലെത്തുന്ന എബിയെന്ന ചിത്രം അടുത്ത മാസം 20ന് തിയറ്ററുകളിലെത്തും. ശ്രീകാന്ത് മുരളിയാണ് സംവിധായകൻ.

click me!