
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പൂത്തന്‍പടം പേട്ടയെ വാനോളം പുകഴത്തി വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാന്‍ പേട്ടയെ പ്രശംസിച്ചത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കണ്ട രജനികാന്തിന്റെ മികച്ച ചിത്രമാണ് പേട്ടയെന്ന് വിനീത് ഫേസ്ബുക്കില്‍ കുറിച്ചിട്ടു. ഇത്തരത്തില്‍ സിനിമയൊരുക്കിയതിന് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനേയും വിനീത് അഭിനന്ദിച്ചിട്ടുണ്ട്.
ഒഫിഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.., ''ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കാണുന്ന മികച്ച രജനീകാന്ത് ചിത്രമാണ് പേട്ട. ഒട്ടുംമടി കൂടാതെ തന്നെ ഞാന്‍ തിയേറ്ററിനുള്ളില്‍ ഞാന്‍ അലറിവിളിച്ചു. കാര്‍ത്തിക്, (സംവിധായകന്‍) സൂപ്പര്‍ സ്റ്റാറിനെ തിരികെ കൊണ്ടുതന്നതില്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഇതൊരു ഗംഭീര ചിത്രമായിരുന്നു.'' വിനീത് പറഞ്ഞു നിര്‍ത്തി.
രജനിക്ക് പുറമെ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിംഹ എന്നിങ്ങനെ വമ്പന്‍ താരനിരയുമായിട്ടാണ് പേട്ട ഇന്ന റിലീസ് ചെയ്തത്. പേട്ടയെക്കുറിച്ചുള്ള പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ