Latest Videos

വഴികാട്ടിയ കാരുണ്യം: ആംബുലൻസിന് വഴികാട്ടിയ സിവിൽ പൊലീസ് ഓഫീസർ സിനിമയിലേക്ക്

By Web TeamFirst Published Jan 2, 2019, 2:53 PM IST
Highlights

കഴിഞ്ഞ ദിവസം കോട്ടയം ടൗണിൽ ഗതാഗത കുരുക്കിൽ വഴിമുടങ്ങിക്കിടന്ന ആംബുലൻസിന് വഴികാട്ടിയ ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെ  സിവിൽ പൊലീസ്  ഓഫീസർ രണ്ജിത്ത് കുമാറിനെ തേടി സിനിമാ അവസരം. വൈറൽ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാർ വേഷമിടുക.

കഴിഞ്ഞ ദിവസം കോട്ടയം ടൗണിൽ ഗതാഗത കുരുക്കിൽ വഴിമുടങ്ങിക്കിടന്ന ആംബുലൻസിന് വഴികാട്ടിയ ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെ  സിവിൽ പൊലീസ്  ഓഫീസർ രണ്ജിത്ത് കുമാറിനെ തേടി സിനിമാ അവസരം. വൈറൽ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാർ വേഷമിടുക.

ആംബുലൻസിന്റെ മുന്നിൽ വഴി കാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു . ഇത് കണ്ടപ്പോൾ തന്നെ യഥാർഥ ജീവിതത്തിലെ ഈ നായകന് തന്റെ  സിനിമയിൽ അവസരം കൊടുക്കണമെന്ന് നൗഷാദ് ആലത്തൂർ  എന്ന നിര്‍മ്മാതാവ് തീരുമാനിക്കുകയായിരുന്നു. ആടുപുലിയാട്ടം , തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് നൗഷാദ് ആലത്തൂർ

സമൂഹമാധ്യമങ്ങളിൽ വൈറലായ വ്യക്തികളെയും സംഭവങ്ങളെയും കേന്ദ്രമാക്കിയൊരുക്കുന്ന ചിത്രത്തിൽ, ജീവിക്കാനായി മീൻ വിൽക്കേണ്ടി വന്ന വിദ്യാർത്ഥിനി ഹനാനെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് തലേന്ന് അപകടത്തിൽ കാലൊടിഞ്ഞ സൗഭാഗ്യ എന്ന പ്ലസ് വൺകാരിയും  ജന്മനാ രണ്ടു കൈകളുമില്ലാത്ത , ഒരു സ്വകാര്യ ചാനലിൽ കാലുകൾകൊണ്ട് ചിത്രം വരച്ചു ഗാനം ആലപിച്ചു വൈറൽ ആയി മാറിയ പ്രണവ്, പട്ടുറുമാൽ പരിപാടിയിലൂടെ ശ്രദ്ധേയയായ ഹസ്ന , ഉലകനായകൻ കമൽഹാസൻ നേരിട്ട് അഭിനന്ദിച്ച ഉണ്ണി ആർ എന്ന അനുഗ്രഹീത ഗായകൻ എന്നിവരേയും ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു.

തന്റെ മകന്റെ ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയ സീരിയൽ സിനിമാ താരം സേതുലക്ഷ്മി ചേച്ചിക്കും ചിത്രത്തിൽ ഒരു വേഷവും ധനസഹായവും അദ്ദേഹം നൽകി.സ്വന്തം മകൻ മരണപെട്ടപ്പോൾ മരണത്തിന്റെ അന്ത്യ കർമ്മ ചടങ്ങിൽ മറ്റുള്ളവർ ഈറനണിഞ്ഞപ്പോളും അവരെ ആശ്വാസവാക്കുകളോടെ പ്രസംഗം നടത്തിയ മറിയാമ്മ ടീച്ചർ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് അത് മറ്റു പത്രങ്ങളും ചാനലുകളും ഏറ്റടുത്തിരുന്നു. മറിയാമ്മ ടീച്ചർ   എഴുതിയിരുന്നു ഒരു പാട്ടും  പ്രേക്ഷക പ്രശംസ നേടിയിരുന്നു ടീച്ചറും ഈ സിനിമയിൽ ഒരു ഗാനം എഴുതുന്നുണ്ട്. ഇതോടൊപ്പം തന്നെ രാജഹംസമേ എന്ന  ഒറ്റ പാട്ടോടു കൂടി ശ്രദ്ധിക്കപ്പെട്ട പിന്നീട് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ   ഗായിക ചന്ദ്രലേഖ ഈ ചിത്രത്തിൽ ഒരു ഗാനം പാടുന്നുണ്ട്. ആകാശ മിഠായി എന്ന ചിത്രത്തിലെ അവിസ്‌മരണീയ ഗാനത്തിലൂടെ മലയാളികളുടെ ഇഷ്‍ട ഗായകനായ അഭിജിത്തും ചേർന്ന് മറിയാമ്മ ടീച്ചറുടെ ഗാനം ആലപിക്കും.
തിരഞ്ഞെടുക്കുന്നവർ കൂടാതെ സിനിമ മേഖലയിലെ പ്രമുഖരും സിനിമയിൽ അഭിനയിക്കും.

എട്ട് നവാഗത സംവിധായകർ ചേർന്നു  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകരെയും തിരകഥാകൃത്തിനേയും തിരഞ്ഞെടുത്തതും സമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്.  

ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞുകൊണ്ടുള്ള ഒഡിഷൻ ഉടൻ ഉണ്ടാകും. ഫെബ്രുവരി മൂന്നിന് അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നടക്കുന്ന ആദ്യ ഓഡിഷൻ 16 വയസിനും 50 വയസിനും ഇടയിലുള്ള പുരുഷന്മാർക്ക് വേണ്ടി മാത്രമായിരിക്കും , ഫെബ്രുവരി 10 ന് ബാംഗ്ലൂർ ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനിൽ നടക്കുന്ന ഓഡിഷനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം, ഫെബ്രുവരി  17ന് എറണാകുളം കലൂർ ഐ എം എ ഹാളിൽ വനിതകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി ഒഡീഷൻ നടക്കും.

ചിത്രത്തിലെ നായികാ നായകന്മാരാടക്കം മറ്റു കഥാപാത്രങ്ങൾക്ക് വേണ്ടിയും നടത്തുന്ന ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നവരുടെ പെർഫോമൻസ് വീഡിയോ വൈറൽ 2019 ന്റെ ഒഫീഷ്യൽ പേജിൽ അപ്‌ലോഡ് ചെയ്യുകയും പിന്നീട് ജനകീയ വോട്ടെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുകയും ആണ് ചെയ്യുക.

click me!