
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോലിയും അനുഷ്‍ക ശര്‍മ്മയും. വിവാഹശേഷമുള്ള ഇരുവരുടെയും ആദ്യത്തെ കര്‍വാ ചൌത് ആഘോഷമാണ് ഇത്തവണത്തേത്. എല്ലാവര്‍ക്കും കര്‍വാ ചൌത് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇരുവരും.
എന്റെ ചന്ദ്രൻ, എന്റെ സൂര്യൻ, എന്റെ നക്ഷത്രം, എന്റെ എല്ലാം എന്നാണ് വിരാട് കോലിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് അനുഷ്ക ശര്‍മ്മ എഴുതിയിരിക്കുന്നത്. എന്റെ ജീവിതം, എന്റെ പ്രപഞ്ചം എന്നാണ് വിരാട് കോലി എഴുതിയിരിക്കുന്നത്.
ഭര്‍ത്താക്കന്‍മാരുടെ ദീര്‍ഘായുസ്സിനും, സന്തോഷത്തിനും വേണ്ടി ഭാര്യമാര്‍ അനുഷ്ഠിക്കുന്ന ചടങ്ങാണ് കര്‍വാ ചൌത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിലെ വിവാഹിതകളായ സ്ത്രീകളാണ് പ്രധാനമായും കര്‍വാ ചൌത് ആചരിക്കുന്നത്.
പ്രകാശത്തിന്‍റെ ഉത്സവമായ ദീപാവലിക്ക് ഒമ്പതു ദിവസം മുമ്പാണ് കര്‍വ ചൌത് ആഘോഷിക്കുന്നത്. ദസറ ആഘോഷം കഴിഞ്ഞ് വരുന്ന വെളുത്തവാവിനു ശേഷമുള്ള നാലമത്തെ ദിവസമായിരിക്കും ഇത്.
മധുര പലഹാരങ്ങള്‍ നിറച്ച പത്തു മണ്‍കുടങ്ങളുമായി ശിവന്‍, പാര്‍വ്വതി, സുബ്രഹ്‍മണ്യൻ എന്നീ ശക്തികളെ പൂജിക്കുകയും ചെയ്യും. പൂജയ്ക്കു ശേഷം മധുരം നിറച്ച ഈ കുടങ്ങള്‍ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും മറ്റ് സമ്മാനങ്ങള്‍ക്കൊപ്പം നല്‍കും.
സൂര്യോദയത്തോടെ ആരംഭിക്കുന്ന വ്രതം സൂര്യാസ്തമയത്തിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് അവസാനിക്കുന്നത്. ചന്ദ്ര ഭഗവാനു ജലം അര്‍പ്പിച്ചു കൊണ്ട് വ്രതത്തിനു സമാപനം കുറിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ