
വിരാട് കോലിയും അനുഷ്‍ക ശര്‍മ്മയും രാജ്യത്ത് ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ്. സ്വന്തം പ്രൊഫഷണുകളിലെ തിരക്കുകള്‍ ഉണ്ടെങ്കിലും ഒന്നിച്ചുള്ള അവസരങ്ങള്‍ ആസ്വദിക്കാനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് വിരാട് കോലിയും അനുഷ്‍ക ശര്‍മ്മയും പറയുന്നു. ആരാധകര്‍ക്കായി വിരാട് കോലിയും അനുഷ്‍ക ശര്‍മ്മയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ന്യൂസിലാൻ-ഡ് പര്യടനം നടത്തുന്ന ടീം ഇന്ത്യയുടെ നായകൻ വിരാട് കോലിക്കൊപ്പം അനുഷ്‍ക ശര്‍മ്മയും എത്തിയിട്ടുണ്ട്. എല്ലാവരെയും പോലെ ചെറിയ കാര്യങ്ങളിലാണ് സന്തോഷം കണ്ടെത്തുന്നതെന്ന് വിരാട് കോലി പറയുന്നു.
സാധാരണ എല്ലാവരെയും പോലെ തന്നെയാണ് ഞങ്ങള്‍. നടക്കാൻ പോകും. നേപിയര്‍ പോലുള്ള സ്ഥലങ്ങളാണെങ്കില്‍ അത് മനോഹരവുമാകും. കഴിഞ്ഞ ദിവസം രാത്രി ഞങ്ങള്‍ മറൈൻ പരേഡിലായിരുന്നു. പൂര്‍ണ്ണ ചന്ദ്രനായിരുന്നു അപ്പോള്‍. ഞങ്ങള്‍ അത് വളരെ ആസ്വദിച്ചു. ബെഞ്ചിലിരുന്നു വെറുതെ സംസാരിച്ചു. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിലാണ് ഞങ്ങള്‍ വളരെ സന്തോഷം കണ്ടെത്തുന്നത്. കാരണം ഞങ്ങള്‍ എപ്പോഴും ആള്‍ക്കാരുടെ ഇടയിലാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ അധികം അറിയാത്ത സ്ഥലത്തുപോകുന്നത് പ്രധാനമാണ്. ഞങ്ങളെ അത് സന്തോഷിപ്പിക്കുന്നു- വിരാട് കോലി പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ