ജീവിതം തകര്‍ത്തത് ഐശ്വര്യ, സിനിമ ഇല്ലാതാക്കിയത് സല്‍മാനെന്ന് വിവേക്

Published : Sep 22, 2017, 10:43 AM ISTUpdated : Oct 05, 2018, 02:32 AM IST
ജീവിതം തകര്‍ത്തത് ഐശ്വര്യ, സിനിമ  ഇല്ലാതാക്കിയത് സല്‍മാനെന്ന് വിവേക്

Synopsis

ലോക സുന്ദരി ഐശ്വര്യ റായിക്കു സല്‍മാന്‍ ഖാനോടും വിവേക് ഓബ്റോയിയോടും ഉണ്ടായിരുന്ന പ്രണയം പരസ്യമായ കാര്യമാണ്. വിവേക് ഒബ്റോയി പഴയ പ്രണയത്തിന്റെ പേരില്‍ ആഷിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിരിക്കുകയാണ്. അജിത്തിനൊപ്പം അഭിനയിച്ച വിവേഗത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു ഈ തുറന്നു പറച്ചില്‍. 

തന്റെ ജീവിതവും സിനിമ ജീവിതവും തകര്‍ത്തത് ആഷ് ആണെന്ന് വിവേക് പറയുന്നു.  2003 മാര്‍ച്ചില്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തിരുന്നു. എന്നാല്‍ ഇതോടെ ഐശ്വര്യ തന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതോടെ നിരാശയുടെ പിടിയിലായ തനിക്ക് അഭിനയത്തിലുള്ള ശ്രദ്ധ നഷ്ട്ടപ്പെട്ടു. ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതും സല്‍മാന്റെ ഭീഷണിയുമാണ് തന്റെ സിനിമ ജീവിതത്തെ പ്രതികുലമായി ബാധിച്ചത് എന്ന് വിവേക് പറയുന്നു. 

എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണു സല്‍മാന്റെ ഭീഷണി. സിനിമയില്‍ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി ജീവിതത്തെയും തകര്‍ത്തു. പല ഓഫറുകളും ഞാന്‍ തന്നെ വേണ്ടന്ന് വച്ചു. ആ സിനിമകള്‍ വമ്പന്‍ ഹിറ്റായി. എന്നാല്‍ ഹിറ്റ് ആകുമെന്ന് കരുതി ചെയ്ത സിനിമകള്‍ തകര്‍ന്നടിയുകയും ചെയ്തു. എന്തായാലും വിവേക് ഓബ്റോയി ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാഴ്ചയുടെ പൂരത്തിന് കൊടിയേറ്റം; ഐഎഫ്എഫ്കെ 30-ാം പതിപ്പിന് ആരംഭം
തലസ്ഥാനത്ത് ഇനി സിനിമാപ്പൂരം; ഐഎഫ്എഫ്കെയുടെ 30-ാം എഡിഷന് പ്രൗഢഗംഭീരമായ തുടക്കം