
എഴുപതാമത് സ്വതന്ത്യദിനം ആഘോഷിക്കുന്ന രാജ്യത്തിന് നൽകാൻ ഇതിലും നല്ലൊരു സമ്മാനം വെറെയില്ല. ദേശീയ ഗാനം കേന്ദ്ര സർക്കാർ ആംഗ്യ ഭാഷയില്‍ പുറത്തിറക്കിയിരിക്കുകയാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനും വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന വീഡിയോ ഡൽഹിയിൽ ചെങ്കോട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ ദൈർഘ്യം 3.35 മിനിറ്റാണ്. ആംഗ്യഭാഷയിലാണ് ബിഗ്ബി ഉൾപ്പെടെയുള്ളവര്‍ അഭിനയിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അന്തരിച്ച ബോളിവുഡ് സംഗീതസംവിധായകൻ ആദേശ് ശ്രീവാസ്തവയാണ്. ഗോവിന്ദ് നിഹലാനിയാണ് വീഡിയോ സംവിധാനം ചെയ്തത്.
കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് വീഡിയോ പുറത്തിറക്കിയത്. ഭിന്നശേഷിയുള്ളവരെ സംബോധന ചെയ്യാൻവേണ്ടിയാണിത്. ആംഗ്യഭാഷയെ ആശ്രയിക്കുന്നവർക്കായി ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കാൻ സാധിച്ചത് അഭിമാന നിമിഷമാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ അതിജീവനം കൂടുതൽ സാധ്യമാക്കുന്നതാണ് ഈ ശ്രമമെന്ന് മന്ത്രി പറഞ്ഞു. വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ