ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്‍റെ മുന്നോടിയായി കണക്കാക്കാം : അലന്‍സിയറിന്‍റെ മാപ്പപേക്ഷയോട് പ്രതികരിച്ച് ഡബ്യൂ സി സി

By Web TeamFirst Published Feb 20, 2019, 6:11 PM IST
Highlights


എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ്. 

തനിക്കെതിരെ മീ റ്റൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടന്‍ അലന്‍സിയറിന്‍റെ പ്രവര്‍ത്തിയില്‍ പ്രതികരിച്ച് ഡബ്യുസിസി. മാധ്യമങ്ങളിലൂടെയാണ് അലന്‍സിയറിന്‍റെ മാപ്പു പറച്ചില്‍ ലോകം അറിയുന്നത്. സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ്. ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്ന് ഡബ്യുസിസി ഫേസ് ബുക്ക് പേജില്‍ കുറിച്ചു. 

Read More :  മീ റ്റൂ ആരോപണം; നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. എൻറെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. 

എന്‍റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ്  അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറ‍ഞ്ഞു.

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരുതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. 

Read More: ക്ഷമ ചോദിച്ചത് കൃത്രിമമല്ലെങ്കില്‍ സ്വീകരിക്കുന്നു: അലന്‍സിയറോട് ദിവ്യ ഗോപിനാഥ്

ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ  ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന 'അമ്മ'യ്ക്ക് പരാതി നല്‍കിയിരുന്നു. മീ റ്റൂ ആരോപണത്തെ തുടര്‍ന്ന് അലന്‍സിയര്‍ ചലച്ചിത്ര മേഖലയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു. 

അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ നടി ദിവ്യ ഗോപിനാഥ് സന്തോഷം പ്രകടിപ്പിച്ചു. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുതെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്.  നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണമെന്നും ദിവ്യാ ഗോപിനാഥ് പറഞ്ഞു. 

ഡബ്യുസിസിയുടെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

 


 

click me!