ഒരു സംവിധായകന് നയന്‍സ് നല്‍കിയ കിടിലന്‍ മറുപടി

Published : Dec 26, 2016, 02:28 PM ISTUpdated : Oct 05, 2018, 03:24 AM IST
ഒരു സംവിധായകന് നയന്‍സ് നല്‍കിയ കിടിലന്‍ മറുപടി

Synopsis

ചെന്നൈ: നടിമാര്‍ അല്‍പ്പവസ്ത്രം ധരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് തറുന്നടിച്ച സംവിധായകന് മറുപടിയുമായി നയന്‍താരയും തമന്നയും.  കത്തി സണ്ടൈയുടെ സംവിധാകയന്‍ സൂരജ് ആണ് നടിമാര്‍ക്കെതിരെ ലൈംഗിക ചുവയുള്ള വിവാദ പ്രസ്താവന നടത്തിയത്. 

നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ വന്നാല്‍ അവരെ തിരിച്ചയക്കുമെന്നും വസ്ത്രത്തിന്‍റെ നീളം കുറച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെടുമെന്നുമായിരുന്നു തമിഴ് സംവിധായകന്‍ സൂരാജിന്‍റെ പ്രസ്താവന. 

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് നടിമാര്‍ക്ക് അസൗകര്യമുണ്ടോയെന്ന് താന്‍ പരിഗണിക്കാറില്ലെന്നും സൂരാജ് പറഞ്ഞിരുന്നു. സൂരാജിന് ചുട്ടമറുപടി നല്‍കി ആദ്യം നയന്‍താരയാണ് രംഗത്ത് വന്നത്. പണത്തിന് വേണ്ടി വസ്ത്രമുരിയുന്നവരല്ല നടിമാരെന്ന് നയന്‍താര പറഞ്ഞു. നടിമാരെക്കുറിച്ച് പറഞ്ഞത് പോലെ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചും സൂരജ് പറയുമോ എന്ന് നയന്‍താര ചോദിച്ചു.

സുരജിന്റെ പ്രസ്താവന ഖേദകരമാണെന്ന് തമന്ന പ്രതികരിച്ചു. ദംഗല്‍ പോലെ സ്ത്രീ ശാക്തീകരണ സന്ദേശം നല്‍കുന്ന സിനിമകള്‍ ഇറങ്ങുന്ന 2016ല്‍ പോലും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. സൂരാജ് തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും തമന്ന ആവശ്യപ്പെട്ടു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ; 3-ാം ഞായറും മികച്ച ബുക്കിം​ഗ്
'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി