
കൊച്ചിയില്‍ എത്തിയ സണ്ണി ലിയോണിനെ ചുറ്റിപ്പറ്റിയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകളെല്ലാം. പോണ്‍ സ്റ്റാറിനെ കാണാനെത്തിയ ആള്‍ക്കൂട്ടം സമൂഹത്തിലെ മനോഭാവത്തിന്റെ മാറ്റങ്ങളുടെ സൂചനയാണെന്ന് ചിലര്‍ പറയുന്നു.
എന്നാല്‍ കൊച്ചിയില്‍ തടിച്ചു കൂടിയ ആള്‍ക്കൂട്ടം, മലയാളിയുടെ കപടമുഖം വെളിവാക്കുന്നതാണെന്ന് മറുപക്ഷം വാദിക്കുന്നു. ഇതിനെല്ലാം പുറമെ നീലചിത്രങ്ങള്‍ കാണുന്നവര്‍ പുരുഷന്‍മാര്‍ മാത്രമാണോ എന്നതടക്കമുള്ള ചര്‍ച്ചകളും സജീവമാണ്.
ചര്‍ച്ചകള്‍ക്കിടയില്‍ സണ്ണി ലിയോണിന്റെ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല നാട്ടില്‍ കാണാത്ത പുരുഷന്‍മാരുടെ ചിത്രങ്ങള്‍ക്കും നെറ്റില്‍ കാഴ്ച്ചക്കാരുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് ദിവ്യ ദിവാകരന്‍. പെണ്ണുങ്ങള്‍ ഒന്നുമറിയാത്ത നിഷ്‌കളങ്കരാണെന്ന തെറ്റിദ്ധാരണയിലല്ല ഈ പോസ്റ്റിടുന്നതെന്നും ദിവ്യ പോസ്റ്റില്‍ മുഖവുരയായി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
പെണ്ണുങ്ങളേ.....
നെറ്റില്‍ സണ്ണി ലിയോണ്‍ മാത്രല്ലാട്ടോ ഉളളത്.
ദാ... ഇതുപോലത്തെ നല്ല ചുളളന്‍മാരായ ആണുങ്ങളുമുണ്ട്. ഞമ്മന്റെ നാട്ടില്‍ കാണാന്‍ കിട്ടാത്ത തരം പുരുഷ സൗന്ദര്യമുളളവര്‍ !
നീലക്കണ്ണും പൂച്ചക്കണ്ണും ഒക്കെയുളള നല്ല ഒന്നാംതരം സെക്‌സി ഗൈസ് .... ഫോട്ടോസും വീഡിയോസും ഒക്കെയായി.
'ഇന്റര്‍നെററ് സാക്ഷരത' യില്‍ ഒട്ടും പിന്നിലല്ലാത്ത ഇന്നാട്ടിലെ പെണ്ണുങ്ങള്‍ ഇതൊന്നുമറിയാത്ത 'നിഷ്‌കൂസ് ' ആണെന്ന തെറ്റിിദ്ധാരണയൊന്നും എനിക്കില്ലാട്ടോ. അങ്ങനെ വിചാരിച്ചല്ല ഈ പോസ്റ്റ് ഇട്ടത്.
ഇന്നലെ കൊച്ചിക്ക് പോയവന്‍മാരുടേയും പോകാതെ നെറ്റില്‍ കാണുന്നവന്‍മാരുടേയുമൊക്കെ വീട്ടില്‍ വല്ല പാവം പതിവ്രതമാരെങ്ങാനുമുണ്ടെങ്കില്‍ അവരുടെ കണ്ണൊന്നു തുറപ്പിക്കാമെന്നു വിചാരിച്ചു.
അത്രേളളൂ....
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ