ബച്ചന്‍ തന്‍റെ മുത്തച്ഛനെന്ന് ഷാറൂഖി​ന്‍റെ മകന്‍

Published : Nov 20, 2017, 03:38 PM ISTUpdated : Oct 05, 2018, 12:13 AM IST
ബച്ചന്‍ തന്‍റെ മുത്തച്ഛനെന്ന് ഷാറൂഖി​ന്‍റെ മകന്‍

Synopsis

അഭിഷേകി​ന്‍റെയും ​ഐശ്വര്യയുടെയും മകള്‍ ആരാധ്യ ബച്ച​ന്‍റെ ജന്മദിനം കഴിഞ്ഞെങ്കിലും അതി​ന്‍റെ അലയൊലികൾ അടങ്ങിയിട്ടില്ല. ഏതാനും ദിവസം മുമ്പാണ്​ ആരാധ്യയുടെ ആറാം ജന്മദിനം ആഘോഷിച്ചത്​.  അവളുടെ വളർച്ചയിൽ സന്തോഷവനായിരിക്കുകയാണ്​ മുത്തച്​ഛനായ അമിതാഭ്​ബച്ചൻ. എന്നാൽ അദ്ദേഹത്തി​ന്‍റെ മനസ്​ അകലെയുള്ള ഒരു അതിഥി കവർന്നിരിക്കുകയാണ്​. ഷാറൂഖ്​ ഖാന്‍റെ മകൻ അബ്രാമി​നൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്​ ബിഗ്​ ബി.

പഞ്ഞി രൂപത്തിലുള്ള പഞ്ചസാര മിഠായി ഉണ്ടാക്കുന്നത്​ കാഴ്​ച കുട്ടികളിൽ എത്രമാത്രം കൗതുകമുണർത്തു​ന്നുവെന്ന്​ വ്യക്​തമാക്കുന്ന ചിത്രത്തിൽ അബ്രാമും ഷാറൂഖ്​ ഖാനും അമിതാഭ്​ ബച്ചനുമാണുള്ളത്​. ‘അവൻ ഫ്ലഫി ആവശ്യപ്പെട്ടു, അവന്​ സന്തോഷം പകരുന്ന സ്​റ്റാളുകളിൽ എല്ലാം ഞങ്ങൾ അവനെ കൊണ്ടുപോയി, ഇത്​ വിലമതിക്കാനാകാത്തതാണ്​. അബ്രം, ജൂനിയർ ഷാറൂഖ്​ ഖാൻ.. ആഹ്ലാദകരം’ എന്ന്​ ബച്ചൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്​തു. 

എന്നാൽ അതിലും വലിയ പ്രതികരണം വരാനിരിക്കുന്നേയുള്ളൂവെന്ന്​ ബച്ചന്​ അറിയില്ലായിരുന്നു. ബച്ച​ന്‍റെ പോസ്​റ്റി​ന്​ ഷാറൂഖ്​ മറുട്വീറ്റ്​ നൽകി. അബ്രാം കരുതിയിരിക്കുന്നത്​ അമിതാഭ്​ ബച്ചനാണ്​ ത​ന്‍റെ അച്​ഛൻ എന്നാണെന്നായിരുന്നു ഷാറൂഖി​ന്‍റെ മറുകുറിപ്പ്​. എത്ര മനോഹരം എന്നും ഖാൻ കുറിക്കുന്നു. നന്ദി സാർ, ഇത്​ അവൻ വളരെ വിലപ്പെട്ടതായി കരുതുന്ന സന്ദർഭമാണ്​.   എന്‍റെ  പപ്പ​യാണ് താങ്കള്‍ എന്നാണ് നിങ്ങളെ ടി.വിയിൽ കാണു​മ്പോള്‍ അവന്‍​ കരുതുന്നുവെന്നും ഷാറൂഖ്​ കുറിക്കുന്നു.

ബച്ചനും ഷാറൂഖും അച്​ഛനും മകനുമായി വേഷമിട്ട എടുത്ത് പറയേണ്ട ചിത്രമാണ്​ കബി കുഷി കബി ഗം. അച്​ഛനും മകനുമായുള്ള സൗഹൃദത്തി​ന്‍റെ നേർകാഴ്​ച കൂടിയാണ്​ ചിത്രം. സ്​ക്രീനിന്​ പുറത്തും ഇരുവർക്കുമിടയിൽ ബഹുമാനവും സ്​നേഹവും നിറഞ്ഞുനിൽക്കുന്നു. അതിനെ ന്യായീകരിക്കുന്ന രുപത്തിൽ ആണ്​ അബ്രാമിന്‍റെ പ്രതികരണം. ഷാറൂഖ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് താരത്തിന്‍റെ ഇളയമകന്‍  അബ്രാം. അബ്രാമിന്‍റെ ചിത്രങ്ങള്‍ എപ്പോളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍