സമീപവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സ്വന്തമാക്കിയ പൃഥ്വിരാജിന് 2016ല്‍ കാര്യമായി തിളങ്ങാനായില്ല. പാവാട, ഡാര്‍വിന്റെ പരിണാമം ജെയിംസ് ആന്‍ഡ് ആലീസ്, ഊഴം എന്നീ സിനിമകളാണ് ഈ വര്‍ഷം യുവ സൂപ്പര്‍സ്റ്റാറിന്റേതായി പുറത്തിറങ്ങിയത്. എന്നാല്‍ ഇതില്‍ പാവാട മാത്രമാണ് നിര്‍മ്മാതാവിനു സാമ്പത്തിക വിജയം നേടിക്കൊടുത്തത്. ഊഴം ശരാശി വിജയമായിരുന്നു. ഡാര്‍വിന്റെ പരിണാമവും ജെയിംസ് ആന്‍ഡ് ആലീസും ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തപേജില്‍- മനസ്സുവായിച്ചു കയ്യടിനേടിയ നായകന്‍

210
2015ല്‍ മികച്ച അഭിനയത്തിനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറികളുടെ പ്രത്യേക പരാമര്‍ശം നേടിയ നടനാണ് ജയസൂര്യ. എന്നാല്‍ 2016ല്‍ ജയസൂര്യയുടെ അഭിനയശേഷിയെ പരീക്ഷിക്കുന്ന വേഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഷാജഹാനും പരീക്കുട്ടിയും, പ്രേതം, ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം, സ്കൂള്‍ ബസ് എന്നീ സിനിമകളാണ് ജയസൂര്യയുടേതായി പുറത്തിറങ്ങിയത്. ഇതില്‍ പ്രേതം വിജയം കണ്ടു. സിനിമയിലെ മെന്റലിസ്റ്റായുള്ള നായകനായി ജയസൂര്യ തിളങ്ങുകയും ചെയ്‍തു.
അച്ചായന്‍ രക്ഷിച്ചു!

310
മമ്മൂട്ടിക്ക് 2016ല്‍ അഭിമാനിക്കാന്‍ പോന്ന വേഷങ്ങള്‍ സ്വന്തമാക്കാനായില്ല. പുതിയ നിയമം, കസബ, തോപ്പില്‍ ജോപ്പന്‍, വൈറ്റ് എന്നീ സിനിമകളാണ് പുറത്തിറങ്ങിയത്. ഇതില്‍ കസബയില്‍ പൊലീസ് ഓഫീസറായും തോപ്പില്‍ ജോപ്പനില്‍ കോട്ടയം അച്ചായാനായും മമ്മൂക്ക എത്തുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഭാവാഭിനയ ചക്രവര്‍ത്തിയായ മമ്മൂട്ടിക്ക് ആ പ്രതീക്ഷ അത്രകണ്ട് നിറവേറ്റനായില്ല. തോപ്പില്‍ ജോപ്പന്‍ തീയേറ്ററുകളില്‍ ആളുകളെ നിറച്ചു. കസബ വാര്‍ത്തകളില്‍ ഇടംനേടിയപ്പോള്‍ വൈറ്റ് ഏശാതെ പോയി. അടുത്തപേജില്‍- ഗപ്പി ചെറിയ മീനല്ല!

410
മലയാളത്തില്‍ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവീനോ ഗപ്പി എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ 2016ല്‍ ശ്രദ്ധനേടി. തീയേറ്ററുകളില്‍ വിജയം സ്വന്തമാക്കാനായില്ലെങ്കിലും എഞ്ചിനീയറായുള്ള ടൊവീനോയുടെ പ്രകടനം കയ്യടി നേടി. സ്റ്റൈല്‍, മണ്‍സൂണ്‍ മാംഗോസ്, രണ്ട് പെണ്‍കുട്ടികള്‍ എന്നിവയായിരുന്നു ടൊവിനോയുടെ മറ്റ് സിനിമകള്‍. ഇതില്‍ ഉണ്ണി മുകുന്ദന്‍ നായകനായ സ്റ്റൈലില്‍ ടൊവിനോ വില്ലനായിട്ടായിരുന്നു അഭിനയിച്ചത്. അടുത്തപേജില്‍- കമ്മട്ടിപ്പാടത്തിന്റെ കരുത്തില്‍ തിളങ്ങി!

510
ദുല്‍ഖറിനും 2015ലേതു പോലെ മിന്നിത്തിളങ്ങാന്‍ കഴിഞ്ഞ വര്‍ഷമായിരുന്നില്ല 2016. പക്ഷേ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ കൃഷ്ണനായുള്ള പക്വതയാര്‍ന്ന അഭിനയം ദുല്‍ഖറിന് കയ്യടിനേടിക്കൊടുത്തു. കലിയായിരുന്നു ദുല്‍ഖറിന്റെ മറ്റൊരു സിനിമ. അടുത്തപേജില്‍- കമ്മട്ടിപ്പാടത്തില്‍ വിളഞ്ഞ നടനപാടവം!

610
ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായാണ് മണികണ്ഠന്‍ ആചാരി കയ്യടി നേടിയത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലെ നായകനായിട്ടാണ് ഇപ്പോള്‍ മണികണ്ഠന്‍ ആചാരി അഭിനയിക്കുന്നത്. മലയാള സിനിമയില്‍ മണികണ്ഠന്‍ ആചാരി ഇരിപ്പിടം ഉറപ്പിക്കുമെന്ന് സൂചനകള്‍ തന്നെയാണ് കാണുന്നത്. അടുത്തപേജില്‍- ആക്ഷന്‍ ഹീറോ

710
തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കിയാണ് നിവിന്‍ പോളി മലയാളസിനിമയിലെ മുന്‍നിരയില്‍ ഇരിപ്പിടം ഉറപ്പിച്ചത്. 2016ല്‍ ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ സിനിമകളാണ് നിവിന്‍ പോളി നായകനായി പുറത്തിറങ്ങിയത്. ഇതില്‍ വേറിട്ട അഭിനയശൈലി കൊണ്ട് ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനം ശ്രദ്ധേയമായി. ചിത്രത്തിന്റെ നിര്‍മ്മാണത്തിലും നിവിന്‍ പോളി പങ്കാളിയായി. അടുത്തപേജില്‍- നടനാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ ആകുക തന്നെ ചെയ്യും

810
കടപ്പനയിലെ ഹൃത്വിക് റോഷനായി വന്ന് നായകനിരയിലേക്ക് കാലെടുത്തുവച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ 2016ല്‍ കയ്യടിനേടി. പതിവുനായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രതിഭ കൊണ്ട് ശ്രദ്ധേയനാകുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെ. അടുത്തപേജില്‍- പ്രതികാരം വീട്ടിയ നായകന്‍!

910
വന്‍തിരിച്ചുവരവ് നടത്തിയാണ് ഫഹദ് 2016ല്‍ നായകനായി കയ്യടി നേടിയത്. മണ്‍സൂണ്‍ മാംഗോസ്, മഹേഷിന്റെ പ്രതികാരം എന്നീ രണ്ടു സിനിമകള്‍ മാത്രമാണ് 2016ല്‍ ഫഹദ് നായകനായി പുറത്തിറങ്ങിയത്. ഇതില്‍ ആദ്യം എത്തിയ മണ്‍സൂണ്‍ മാംഗോസ് വന്‍ വിജയം സ്വന്തമാക്കിയില്ലെങ്കിലും ഫഹദ് തന്റെ മുന്‍കാല പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. രണ്ടാമത്തെ സിനിമയായ മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങിയതോടെ ഫഹദ് തന്റെ താരപ്പകിട്ട് തിരിച്ചുപിടിക്കുകയും ചെയ്തു. സ്വാഭാവികാഭിനയത്തിലൂടെ ഫഹദ് മഹേഷിന്റെ കുപ്പായമണിഞ്ഞപ്പോള്‍ സിനിമയും സൂപ്പര്‍ഹിറ്റായി. അടുത്തപേജില്‍- കേട്ടതിനേക്കാള്‍ വലിയ വിജയം കൊയ്ത നായകന്‍

1010
മലയാളസിനിമ കണ്ട എക്കാലത്തേയും വന്‍ ഹിറ്റായ പുലിമുരുകനിലെ നായകന്‍ തന്നെയാണ് 2016ന്റെയും നായകന്‍ - മോഹന്‍ലാല്‍. മലയാളത്തില്‍ ഏറെക്കാലമായി ഹിറ്റുകളില്ലാതിരുന്ന മോഹന്‍ലാല്‍ തെലുങ്കിലാണ് 2016ല്‍ ആദ്യം കയ്യടി നേടിയത്. ജൂനിയര്‍ എന്‍ടിആറിനൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജനതാ ഗാരേജ് തെലുങ്കിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. മനമന്ദ എന്ന മറ്റൊരു തെലുങ്കു ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലുമെത്തി. തെലുങ്ക് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാകുക മാത്രമല്ല മോഹന്‍ലാലിന്റെ അഭിനയം പ്രശംസ പിടിച്ചുപറ്റുകയും ചെയ്‍തു. അടുത്തത് പഴയ ഹിറ്റുകൂട്ടുകെട്ടിന്റെ വന്‍ തിരിച്ചുവരവായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത ഒപ്പം 55 കോടി രൂപയിലധികമാണ് കളക്ഷന്‍ നേടിയത്. അന്ധനായുള്ള മോഹന്‍ലാലിന്റെ പ്രകടനവും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. ഒപ്പത്തിന്റെ വിജയത്തിന്റെ അലയൊലികള്‍ അവസാനിക്കുംമുന്നേ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമയും പ്രദര്‍ശനത്തിനെത്തി. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള രണ്ടാമത്തെ സിനിമയായ പുലിമുരുകന്‍. മലയാളത്തില്‍ 100 കോടി രൂപയിലധികം കളക്ഷന്‍ നേടുന്ന ആദ്യ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പുലിമുരുകന്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ടൈറ്റില്‍ റോളിലെത്തിയ മോഹന്‍ലാലിന്റെ ശരീരഭാഷയും പ്രകടനവുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. മലയാളം സിനിമ ഇന്നോളം കണ്ടതില്‍നിന്നു വ്യത്യസ്തമായ ആക്ഷന്‍ രംഗങ്ങളുമായും മോഹന്‍ലാല്‍ മിന്നിത്തിളങ്ങി.