ഹെലികോപ്ടറില്‍ നിന്ന് ചാടി ആരാധകരെ ഞെട്ടിച്ച് സൂപ്പര്‍താരത്തിന്‍റെ പിറന്നാളാഘോഷം

Published : Sep 26, 2018, 09:36 PM IST
ഹെലികോപ്ടറില്‍ നിന്ന് ചാടി ആരാധകരെ ഞെട്ടിച്ച് സൂപ്പര്‍താരത്തിന്‍റെ പിറന്നാളാഘോഷം

Synopsis

അമേരിക്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കാന്യോനിലാണ് വില്യം തന്‍റെ മികവ് പ്രദര്‍ശിപ്പിച്ചത്. വെള്ളിത്തരയ്ക്ക് പുറത്തും താന്‍ സാഹസികത ഇഷ്ടപ്പെടുന്നുവെന്ന് താരം തെളിയിക്കുകയായിരുന്നു. ഭാര്യ ജാദ പിൻകെറ്റും, മക്കളായ വില്ലോയും ജാഡെനും വ്യല്യം സ്മിത്തിനൊപ്പം ഉണ്ടായിരുന്നു

സൂപ്പര്‍ താരങ്ങള്‍ വ്യത്യസ്തമായ രീതിയിലാകും പലപ്പോഴും പിറന്നാള്‍ ആഘോഷിക്കുക. എന്നാല്‍ ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വില്‍സ്മിത്തിന്‍റെ പിറന്നാളാഘോഷം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

ഹെലികോപ്ടറില്‍ നിന്ന് ചാടിയാണ് താരം തന്‍റെ  അമ്പതാം പിറന്നാൾ ആഘോഷിച്ചത്. കാലിൽ പ്രത്യേക തരം കയർ കൊണ്ട് കെട്ടി  ഹെലികോപ്ടറില്‍ നിന്ന് താഴേക്ക് ചാടുന്ന ബഞ്ചി ജംപെന്ന സാഹസികതയ്ക്കാണ് ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ തയ്യാറായത്.

അമേരിക്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കാന്യോനിലാണ് വില്യം തന്‍റെ മികവ് പ്രദര്‍ശിപ്പിച്ചത്. വെള്ളിത്തരയ്ക്ക് പുറത്തും താന്‍ സാഹസികത ഇഷ്ടപ്പെടുന്നുവെന്ന് താരം തെളിയിക്കുകയായിരുന്നു. ഭാര്യ ജാദ പിൻകെറ്റും, മക്കളായ വില്ലോയും ജാഡെനും വ്യല്യം സ്മിത്തിനൊപ്പം ഉണ്ടായിരുന്നു. താരത്തിന്‍റെ ബഞ്ചി ജംപ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.

 

PREV
click me!

Recommended Stories

'പൊലീസ് സ്റ്റേഷനില്‍ പോയാലും വന്‍ വരവേല്‍പ്പാണ്'; സ്വപ്നങ്ങള്‍ പങ്കുവച്ച് നീരജ് പ്രസാദ്- ബില്‍ജ ദമ്പതികള്‍
ലൈന്‍ കട്ട്! വിവാഹം ഉടനില്ല, സ്വപ്നം മറ്റൊന്ന്; വ്യക്തത വരുത്തി രേണു സുധി