ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടി ദീപിക പദുക്കോണ്‍

By Web DeskFirst Published Aug 5, 2016, 1:17 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടി ദീപിക പദുക്കോണെന്ന് റിപ്പോര്‍ട്ട്. പുതിയ ഹിന്ദി സിനിമയ്‍ക്കു 12 കോടി രൂപയാണ് ദീപികാ പദുക്കോണിന് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

പദ്മാവതി എന്ന ചിത്രത്തിലാണ് ദീപിക പദുക്കോണ്‍‌ നായികയാകുക. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


അതേസമയം ഹോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളിലൂടെയും ദീപിക പദുക്കോണ്‍ വാര്‍ത്തകളില്‍ നിറ‍ഞ്ഞുനില്‍ക്കുകയാണ്. ട്രിപ്പിൾ എക്സ് : ദ് റിട്ടേൺ ഒഫ് സാൻഡെർ കേജിലാണ് ദീപിക പദുക്കോണ്‍ നായികയാകുന്നത്. വിൻ ഡീസൽ, ടോണി ജാ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത് എന്നാണ് മെയ്ക്കിംഗ് വീഡിയോ നല്‍കുന്ന സൂചന. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ.

click me!