ഭരണഘടനക്കൊപ്പമെന്ന് വനിതാ കൂട്ടായ്മ; ശബരിമലയുടെ പേരില്‍ സോഷ്യല്‍മീഡിയ ആക്രമണം

By Web TeamFirst Published Nov 7, 2018, 8:28 PM IST
Highlights

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി വുമണ്‍ കളക്ടീവ് അംഗം കൂടിയായ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ പാര്‍വതി ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനക്കാര്യത്തില്‍ പരോക്ഷമായി നിലപാട് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനും ഒപ്പം ഞങ്ങൾ നിലകൊള്ളുന്നുവെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇന്ത്യന്‍ ഭരണഘടനയ്ക്കൊപ്പം എന്ന് കൂടി വ്യക്തമാക്കിയതിലൂടെ ശബരിമലയിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് വനിതാകൂട്ടായ്മ. എന്നാൽ ശബരിമലയെന്ന വാക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടേയില്ല.

ഡബ്ല്യൂസിസി ശബരിമലയിലെ നിലപാടാണ് പ്രഖ്യാപിച്ചതെന്ന് കാട്ടി നിരവധിപേര്‍ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പല കമന്‍റുകളും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ്.

 

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഡബ്യു സി സി അംഗം കൂടിയായ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ പാര്‍വതി ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്ന് പറഞ്ഞ നടി ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

click me!