ചുംബനത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി, വസ്ത്രത്തിന്‍റെ ഇറക്കം കുറച്ചു, സിനിമയിലെ ബുദ്ധിമുട്ടിനെ കുറിച്ച് നായിക

Web Desk |  
Published : Nov 23, 2017, 10:27 AM ISTUpdated : Oct 05, 2018, 12:38 AM IST
ചുംബനത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി, വസ്ത്രത്തിന്‍റെ ഇറക്കം കുറച്ചു, സിനിമയിലെ ബുദ്ധിമുട്ടിനെ കുറിച്ച് നായിക

Synopsis

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് ഈയിടയ്ക്കാണ് ചിലര്‍ തുറന്നു പറയുന്നത്. ഇത്തരം പ്രശ്‌നങ്ങളുമായി വീണ്ടുമൊരു നായിക എത്തിയിരിക്കുകയാണ്. ഏറ്റവും സന്തോഷത്തോടെയാണ്  അസ്‌കര്‍ 2 എന്ന ചിത്രത്തില്‍ അഭിനയിക്കാനായി ഞാന്‍ പോയത്. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്തോറും അണിയറ പ്രവര്‍ത്തകരുടെ സ്വഭാവം മോശമാകുകയായിരുന്നു. ചിത്രീകരണം ഓരോ ദിവസവും  പുരോഗമിക്കുന്തോറും വസ്ത്രത്തിന്‍റെ ഇറക്കം കുറഞ്ഞുവരികയായിരുന്നുവെന്ന് നടി സറീന്‍ഖാന്‍ പറഞ്ഞു. 

 നല്ലൊരു കഥയെയും കഥാപാത്രത്തെയും ഗ്ലാമറാക്കുന്നതെന്ന് താന്‍ ഒരുപാട് തവണ അവിരോട് ചോദിച്ചുവെന്നും നടി പറയുന്നു. ഈ ചിത്രീകരണം കൊണ്ട് മേനി പ്രദര്‍ശനം മാത്രമാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി.  ചിത്രീകരണത്തിനിടെ തനിക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായി. ആ സിനിമ  ഉപേക്ഷിച്ചാലോ എന്നുപോലും ആലോചിച്ചിരുന്നു.

എന്നാല്‍ അതുമൂലം നിര്‍മാതാവിനുണ്ടാകുന്ന ഭീമമായ നഷ്ടത്തെ കുറിച്ച് ആലോച്ചിച്ചപ്പോഴാണ് പിന്മാറുന്നത് ശരിയല്ലെന്ന തോന്നിയത്. അതുകൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിച്ചത്.റിലീസിന് മുന്‍പ് താ്ന്‍ സിനിമ കാണാന്‍ പാടില്ലെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ എന്‍റെ അനുമതിയില്ലാതെയാണ് ദൈര്‍ഘ്യം കൂട്ടിയത്. ദില്ലിയിലെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇറങ്ങിപോയതും ഇതുകൊണ്ടാണെന്നും നടി പറഞ്ഞു.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി