പൗരന്‍മാര്‍ക്ക് അക്കൗണ്ടിലൂടെ 1.25 രൂപ നല്‍കിയെന്ന് അമിത് ഷാ പറഞ്ഞോ; പ്രചാരണങ്ങളിലെ വാസ്‌തവം

By Web TeamFirst Published Jun 1, 2020, 10:27 PM IST
Highlights

സമൂഹമാധ്യമങ്ങളില്‍ ടെലിവിഷനിലെ സ്ക്രോള്‍ അടക്കമുള്ള സ്‌ക്രീന്‍ഷോട്ടാണ് വ്യാപകമായി പ്രചരിച്ചത്. അമിത് ഷാ ചെയ്തത് വലിയ കാര്യമാണെന്നും ഒരാള്‍ക്ക് ബാങ്ക് അക്കൊണ്ടിലൂടെ 1.25 രൂപ നല്‍കിയത് ചരിത്രപരമായ തീരുമാനമാണെന്നും വരെ ഈ സ്‌ക്രീന്‍ഷോട്ട് ചേര്‍ത്ത് തകൃതിയായി പ്രചാരണം നടന്നു.

ആജ് തക് ചാനലുമായുള്ള അഭിമുഖത്തിന് ഇടയില്‍ അമിത് ഷായ്ക്ക് സംഭവിച്ച അബദ്ധം എന്ന പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലെ വസ്തുത എന്താണ്? 41 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ടിലൂടെ 53 കോടി രൂപ നല്‍കിയെന്ന് അമിത് ഷാ പറഞ്ഞുവെന്നായിരുന്നു പ്രചാരണം.

പ്രചാരണം

സമൂഹമാധ്യമങ്ങളില്‍ ടെലിവിഷനിലെ സ്ക്രോള്‍ അടക്കമുള്ള സ്‌ക്രീന്‍ഷോട്ടാണ് വ്യാപകമായി പ്രചരിച്ചത്. അമിത് ഷാ ചെയ്തത് വലിയ കാര്യമാണെന്നും ഒരാള്‍ക്ക് ബാങ്ക് അക്കൊണ്ടിലൂടെ 1.25 രൂപ നല്‍കിയത് ചരിത്രപരമായ തീരുമാനമാണെന്നും വരെ ഈ സ്‌ക്രീന്‍ഷോട്ട് ചേര്‍ത്ത് തകൃതിയായി പ്രചാരണം നടന്നു. 1 രൂപയ്ക്ക് ഒരു ലോലി പോപ്പ് പോലും ലഭിക്കാത്ത കാലത്ത് 1.29 രൂപയോളം പൌരന്മാര്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മനസ് കാണിച്ചെന്ന പേരില്‍ ട്രോളുകളും പരന്നു. ഭാഷാ വ്യത്യാസമില്ലാതെയായിരുന്നു രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. 

Amit Shah sent Rs 53 crore to the account of 41 crore people, that means each person got Rs 1.29.

If Lollipop is not available for 1 rupee, you will get ration from where? pic.twitter.com/ncKAKP0U9L

— The Folks™ 📺🗞 (@thefolksteam)

 

क्या बात है 41 करोड़ खाते में 53 करोड़ भेजें हैं। क्या भांग की बिक्री बढ़ चुकी है? 1.25 पैसे की जो मदद की गई है इससे ये मजदूर फरीदाबाद में कम से कम एक-एक रो हाउस तो ख़रीद सकते हैं। pic.twitter.com/G9RJOnd50n

— Prashant Kanojia (@PJkanojia)

വസ്തുത

സത്യത്തില്‍ ഇങ്ങനെയൊരു സംഭവം അമിത് ഷാ പറഞ്ഞിട്ടുണ്ടോ?. മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയതിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു അമിത് ഷായുമായി ആജ് തക് ചാനലിന്‍റെ അഭിമുഖം. ആജ് തകിന്‍റെ എക്സിക്യുട്ടീവ് എഡിറ്റര്‍ അന്‍ജന ഓം കശ്യപ് ആയിരുന്നു അഭിമുഖം നടത്തിയത്. കൊവിഡ് 19 മഹാമാരിക്കിടെ കഷ്ടപ്പെടുന്ന രാജ്യത്തുള്ളവര്‍ക്കായി എന്ത് ചെയ്തുവെന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിക്കൊപ്പം ചാനല്‍ സ്ക്രോളില്‍ വന്ന കുറിപ്പായിരുന്നു പ്രചാരണങ്ങള്‍ക്ക് കാരണം. 53000 കോടി രൂപ വിവിധ സംസ്ഥാനങ്ങളിലായുള്ള 41 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ടുകളിലൂടെ നല്‍കിയെന്നായിരുന്നു അമിത് ഷാ നല്‍കിയ മറുപടി. എന്നാല്‍ ചാനലിലെ സ്ക്രോളില്‍ പറ്റിയ അബദ്ധത്തില്‍ 53000 കോടി രൂപ 53 കോടിയെന്നാണ് എഴുതിക്കാണിച്ചത്. 

 

തുക ബിജെപി ഭരിക്കുന്ന സര്‍ക്കാരുള്ള സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാക്കിയെന്നും അമിത് ഷാ വിശദമാക്കിയിരുന്നു

വസ്തുതാ പരിശോധന രീതി

വസ്തുതാ പരിശോധക വെബ് സൈറ്റായ ബൂംലൈവിനെയാണ് ആശ്രയിച്ചത്. അമിത് ഷാ പറഞ്ഞ കണക്ക് തെറ്റായി എഴുതിക്കാണിച്ച സംഭവത്തില്‍ ആജ് തക് ചാനല്‍ നടത്തിയ തിരുത്തും ബൂം ലൈവ് കണ്ടെത്തി. 

 

നിഗമനം

41 കോടി ജനങ്ങള്‍ക്കായി 53 കോടി രൂപ ബാങ്ക് അക്കൌണ്ടുകളില്‍ നല്‍കിയെന്ന് അമിത് ഷായുടെ ചിത്രത്തോടൊപ്പം നടക്കുന്ന പ്രചാരണം തെറ്റാണ്.

click me!