നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം തേടിയ ആ നേതാവ് അമിത് ഷായാണോ? സത്യമിതാണ്

Web Desk   | others
Published : Dec 14, 2019, 04:15 PM ISTUpdated : Dec 14, 2019, 04:19 PM IST
നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം തേടിയ ആ നേതാവ് അമിത് ഷായാണോ? സത്യമിതാണ്

Synopsis

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സാമ്യതയുള്ള ഒരാള്‍ നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്നതായിരുന്നു ആ ചിത്രം. പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് ആ ചിത്രത്തിന് ഉണ്ടായത്. എന്നാല്‍ ആ ചിത്രത്തിലുള്ളത് അമിത് ഷായാണോ?   

ദില്ലി: ഇന്ത്യ വിട്ടുപോയി പുതിയ രാജ്യം പ്രഖ്യാപിച്ചെന്ന് പ്രഖ്യാപനത്തോടെയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇക്വഡോറിന് സമീപം സ്വകാര്യദ്വീപ് വാങ്ങി കൈലാസമെന്ന രാജ്യം സ്ഥാപിച്ചെന്ന് പ്രഖ്യാപിച്ച നിത്യാനന്ദയുടെ പേരിലുള്ള സൈറ്റില്‍ നിന്ന് ലഭിച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സാമ്യതയുള്ള ഒരാള്‍ നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്നതായിരുന്നു ആ ചിത്രം. പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് ആ ചിത്രത്തിന് ഉണ്ടായത്. എന്നാല്‍ ആ ചിത്രത്തിലുള്ളത് അമിത് ഷായാണോ? അല്ലെന്നാണ് ഇന്ത്യ ടുഡേയുടെ ആന്‍റി ഫേക്ക് ന്യൂസ് വാര്‍ റൂം കണ്ടെത്തിയിരിക്കുന്നത്. സുബിര്‍ രാജന്‍ മാവുങ്കല്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം തെറ്റിധരിപ്പിക്കുന്ന തലക്കെട്ടുകളോടെ പ്രത്യക്ഷപ്പെട്ടത്. 

തമിഴ്നാട്ടിലാണ്  ഈ ചിത്രത്തിന് വന്‍തോതില്‍ പ്രചാരണം ലഭിച്ചത്. എന്നാല്‍ 2017 ജൂലൈ 9 ന് മൗറിഷ്യസ് ഹൈ കമ്മീഷണര്‍ ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിച്ചപ്പോഴുള്ളതാണ് ചിത്രം. ഗുരു പൂര്‍ണിമ ആഘോഷങ്ങളുടെ സമയത്ത് ബെംഗലുരുവിലെ ആശ്രമത്തിലെത്തി ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളാണ് അമിത് ഷായുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്.

ലൈംഗികക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ നിത്യാനന്ദ അന്വേഷണം നടക്കുന്നതിനിടെയാണ് രാജ്യം വിട്ടത്. 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check