
സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വീഡിയോകളുടെ കുത്തൊഴുക്കാണ്. ഇത്തരത്തിൽ സംശയം ജനിപ്പിക്കുന്നൊരു വീഡിയോ വയനാട്- കര്‍ണാടക അതിർത്തിയില്‍ നിന്ന് എന്ന പേരിൽ പ്രചരിക്കുകയാണ്. പെരുമ്പാമ്പിൽ നിന്ന് രക്ഷപ്പെടുന്ന മാനിന്‍റേതായി വ്യാപക പ്രചാരണം നേടിയ വീഡിയോയുടെ സത്യാവസ്ഥയെന്താണ്? കഴിഞ്ഞ തിങ്കളാഴ്ചയാണ് കാന്താരി എന്ന ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
വയനാട് കര്‍ണാടക ബോര്‍ഡറില്‍ പെരുമ്പാവൂരില്‍ നിന്നുള്ള ദൃശ്യങ്ങൾ എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നത്. വരിഞ്ഞ് മുറുക്കിയ പെരുമ്പാമ്പില്‍ നിന്ന് രക്ഷപ്പെടുന്ന മാനിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. വാഹനത്തില്‍ നിന്ന് നിന്ന് ചിത്രീകരിച്ച വീഡിയോയില്‍ റോഡരികില്‍ മാനിനെ വരിഞ്ഞ് കിടക്കുന്ന പെരുമ്പാമ്പിനെ കാണാന്‍ സാധിക്കും. അല്‍പസമയത്തിനുള്ളില്‍ ഈ പാമ്പിനെ ഒരാള്‍ മരക്കമ്പ് കൊണ്ട് അടിക്കുന്നതും പാമ്പ് ഇയാള്‍ക്ക് നേരെ മുന്നോട്ടായുന്നതും ദൃശ്യമാണ്. വീണ്ടും വീണ്ടും തല്ലിയതിന് പിന്നാലെ പെരുമ്പാമ്പ് ഇരയുടെ മേലുള്ള പിടി അയച്ച് സമീപത്തെ കാട്ടിലേക്കും മാന്‍ പ്രാണ രക്ഷാര്‍ത്ഥം ഓടുന്നതുമാണ് 25 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാന്‍ സാധിക്കുക. മൂവായിരത്തിലധികം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഒരുലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കാണുകയും ചെയ്തിരുന്നു.
വയനാട്- കര്‍ണാടക അതിര്‍ത്തിയില്‍ പെരുമ്പാവൂര്‍ എന്നൊരു സ്ഥലമില്ല എന്നതുതന്നെ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്ന. വീഡിയോയുടെ വാസ്തവം തിരഞ്ഞപ്പോള്‍, മെയ് 30ന് ഡുസിറ്റ് മൃഗശാല അസിസ്റ്റന്‍ഡ് ഡയറക്ടറിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായി. (കാന്താരിയുടെ പേജില്‍ ജൂണ്‍ രണ്ടിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്) തായ്ലാന്‍ഡിലെ ഖാവോ ഖിയോ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്നാണ് ഡുസിറ്റ് മൃഗശാല അസിസ്റ്റന്‍ഡ് ഡയറക്ടര്‍ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഈ മനുഷ്യന്‍റെ പ്രവര്‍ത്തി ശരിയാണോ തെറ്റോയെന്ന് ചര്‍ച്ച ചെയ്യുന്ന വിവിധ മാധ്യമ വാര്‍ത്തകളുമുണ്ട്. മെയ് 29ന് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് വീഡിയോയെന്നും ഈ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ്.
വിവിധ മാധ്യമങ്ങളില്‍ വീഡിയോ സഹിതം വന്ന വാര്‍ത്തകള്‍, യുട്യൂബിലും ട്വിറ്ററുകളിലും ഈ വീഡിയോയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഒക്കെ വിലയിരുത്തിയാണ് വസ്തുത കണ്ടെത്തിയത്. ആ ലിങ്കുകൾ ചുവടെ...
Horrifying Video Shows Python Strangling Deer. Then, This...
Man intervenes, tries to save deer about to be eaten by snake. Viral video has Twitter divided
Man Rescues Deer Trapped In Snake's Death Grip, Netizens Divided Over Viral Video: Watch
‘Right or wrong?’: Netizens debate after man saves deer from python
വയനാട്- കര്‍ണാടക അതിർത്തിയിലെ പെരുമ്പാവൂരില്‍ പെരുമ്പാമ്പിൽ നിന്ന് രക്ഷപ്പെടുന്ന മാന്‍ എന്നപേരില്‍ പ്രചരിക്കുന്ന വീഡിയോ തായ്ലന്‍ഡിലെ ഖാവോ ഖിയോ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് നിഗമനം. ഡുസിറ്റ് മൃഗശാല അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ കേരളത്തിലെ ദൃശ്യങ്ങളെന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു. വയനാട് അതിർത്തിയിൽ പെരുമ്പാവൂർ എന്ന സ്ഥലവുമില്ല.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.