ഗുജറാത്തില്‍ ട്രെയിന്‍ അപകടത്തില്‍ 350 മരണം എന്ന് വ്യാജ പ്രചാരണം, വീഡിയോ വിശ്വസിക്കരുത്- Fact Check

Published : Feb 13, 2025, 05:04 PM ISTUpdated : Feb 13, 2025, 05:06 PM IST
ഗുജറാത്തില്‍ ട്രെയിന്‍ അപകടത്തില്‍ 350 മരണം എന്ന് വ്യാജ പ്രചാരണം, വീഡിയോ വിശ്വസിക്കരുത്- Fact Check

Synopsis

'ഗുജറാത്തില്‍ വലിയ ട്രെയിന്‍ അപകടമുണ്ടായി, 350 പേര്‍ മരണപ്പെട്ടു, 580 പേര്‍ക്ക് പരിക്കേറ്റു'...എന്നാണ് വ്യാജ പ്രചാരണം 

ഗുജറാത്തില്‍ ട്രെയിന്‍ അപകടത്തില്‍ 350 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ സഹിതം വ്യാജ പ്രചാരണം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്‌സിലാണ് പ്രചാരണം നടക്കുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോയുടെ വസ്തുത വിശദമായി അറിയാം. 

പ്രചാരണം

'ഗുജറാത്തില്‍ വലിയ അപകടമുണ്ടായി, 350 പേര്‍ മരണപ്പെട്ടു, 580 പേര്‍ക്ക് പരിക്കേറ്റു. ഇക്കാര്യം എല്ലാവര്‍ക്കും ഷെയര്‍ ചെയ്യൂ'- എന്ന തലക്കെട്ടിലാണ് വീഡിയോ രാജേഷ് പണ്ഡിറ്റ് എന്നയാള്‍ ത്രഡ്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. 

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

വസ്‌തുത

ഇത്തരത്തിലൊരു മഹാദുരന്തം ഇന്ത്യയില്‍ ഏത് ഭാഗത്ത് സംഭവിച്ചാലും അത് വലിയ വാര്‍ത്തയാവേണ്ടതാണ്. എന്നാല്‍ പരിശോധനയില്‍ അത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. ഝാര്‍ഖണ്ഡില്‍ 2024ല്‍ നടന്ന ഒരു ട്രെയിനപകടത്തില്‍ വീഡിയോയാണ് പ്രചരിക്കുന്നത് എന്നാണ് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ വിശ്വാസ് ന്യൂസിന്‍റെ കണ്ടെത്തല്‍. ഝാര്‍ഖണ്ഡിലെ അപകടത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിഗമനം

ഗുജറാത്തില്‍ സമീപകാലത്ത് ട്രെയിന്‍ പാളം തെറ്റി 350 പേര്‍ മരണപ്പെടുകയും 580 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന വീഡിയോ പ്രചാരണം വാസ്‌തവവിരുദ്ധമാണ്. 

Read more: ജസ്പ്രീത് ബുമ്ര ആശുപത്രിയില്‍ എന്ന ഫോട്ടോ പ്രചാരണം വ്യാജം, ചിത്രങ്ങള്‍ എഐ നിര്‍മിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check