Fact Check ‌| മുറ്റത്ത് തെന്നിവീണ് നടന്‍ രജനികാന്തിന് പരിക്കേറ്റോ? സിസിടിവി വീഡിയോയുടെ യാഥാര്‍ഥ്യം

Published : Aug 07, 2025, 04:28 PM ISTUpdated : Aug 07, 2025, 04:33 PM IST
Fact Check

Synopsis

വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ നടന്‍ രജനികാന്ത് തെന്നിവീഴുകയായിരുന്നു എന്ന് പറഞ്ഞാണ് സിസിടിവി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്

ചെന്നൈ: നടന്‍ രജനികാന്ത് സ്വന്തം വസതിയുടെ മുറ്റത്ത് നടക്കുന്നതിനിടെ തെന്നിവീണു എന്ന കുറിപ്പോടെ ഒരു സിസിടിവി വീഡിയോ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പലരും കണ്ടുകാണും. ആരാധകരുടെ തലൈവര്‍ക്ക് വീഴ്‌ചയില്‍ പരിക്കേറ്റു എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട് ഇതിന് പിന്നാലെ പല ആരാധകരും. ചിലരാവട്ടെ, വീഡിയോയിലുള്ളത് രജനികാന്ത് തന്നെയോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ വീഡിയോയുടെ യാഥാര്‍ഥ്യം പരിശോധിക്കാം.

 

 

വീഡിയോയുടെ വസ്‌തുത

നടന്‍ രജനികാന്തിന് വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റു എന്ന തരത്തിലുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. മുറ്റത്ത് തെന്നിവീഴുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് നടന്‍ രജനികാന്തല്ല, മറ്റൊരു വ്യക്തിയാണ്. അദേഹത്തിന്‍റെ പേര് രാജാറാം തല്ലൂര്‍ എന്നാണ്. വീഡിയോയിലുള്ളത് ഞാന്‍ തന്നെയെന്ന് രാജാറാം തല്ലൂര്‍ കന്നഡയിലിട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മുറ്റത്ത് തെന്നിവീണ് നടന്‍ രജനികാന്തിന് പരിക്കേറ്റു എന്ന പ്രചാരണം അതിനാല്‍ തന്നെ പൂര്‍ണമായും തള്ളിക്കളയാം.

 

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check