ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വെ: സ്‌പോണ്‍സര്‍മാര്‍ സ്‌പ്രിംക്ലര്‍ എന്ന് വ്യാജ പ്രചാരണം

Published : Jul 05, 2020, 08:38 PM ISTUpdated : Jul 06, 2020, 02:40 PM IST
ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വെ: സ്‌പോണ്‍സര്‍മാര്‍ സ്‌പ്രിംക്ലര്‍ എന്ന് വ്യാജ പ്രചാരണം

Synopsis

സീ ഫോര്‍ സര്‍വെ എല്‍ഡിഎഫിന് അനുകൂലമായി ഫലം പ്രവചിച്ച പശ്‌ചാത്തലത്തിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വെക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഡാറ്റാ ചോര്‍ച്ച വിവാദത്തിലെ സ്‌പ്രിംക്ലര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്‌തതാണ് സീ ഫോര്‍ സര്‍വെ എന്നാണ് ഫേസ്‌ബുക്കിലൂടെയുള്ള വ്യാജപ്രചാരണം. ഇതിലൂടെ സ്‌പ്രിംക്ലര്‍, പിണറായി സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കുകയായിരുന്നു എന്നതടക്കമുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വെയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചതോടെയാണ് കള്ള പ്രചാരണവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. 

പ്രചാരണം ഇങ്ങനെ

'യാ യാ സ്‌പ്രിംക്സര്‍ വാങ്ങിയ കാശിന് പണിയെടുത്തിട്ട് തന്നെയാണ് പോയിരിക്കുന്നത്. നല്ലോണം വെളുപ്പിച്ചു വിട്ടിട്ടുണ്ട് പിണറായിയെ. ഭക്തരുടെ കാര്യമാണ് കഷ്‌ടം. അഴിമതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ സ്‌പ്രിംക്ലര്‍' എന്നൊക്കെയാണ് സ്‌ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റിലുള്ളത്. 

വസ്‌തുത എന്ത്

ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വെയുടെ സ്‌പോണ്‍സര്‍ സ്‌പ്രിംക്സര്‍ ആയിരുന്നില്ല. സര്‍വെയുടെ റിസല്‍റ്റ് പ്രഖ്യാപിക്കുന്ന വീഡിയോയില്‍ സ്‌പ്രിംക്ലറിന്‍റെ ലോഗോ എഡിറ്റ് ചെയ്‌ത് ചേര്‍ക്കുകയായിരുന്നു. സര്‍വെ ഫലപ്രഖ്യാപന വേളയില്‍ ഒരിക്കല്‍ പോലും സ്‌പ്രിംക്ലറിന്‍റെ ലോഗോ ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചിട്ടില്ല. 

"

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനൊപ്പം നില്‍ക്കുന്ന മീരാ നായർ, ആ ചിത്രങ്ങള്‍ വ്യാജം | Fact Check
ഇന്ത്യക്കെതിരായ മത്സരത്തിലെ പിന്‍മാറ്റം, പാകിസ്ഥാൻ ടീമിനെ ഐസിസി ഒരു വര്‍ഷത്തേക്ക് വിലക്കിയോ?; സത്യമറിയാം ‌‌| Fact Check