മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തുന്ന സ്‌ക്രീന്‍ഷോട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അല്ല; വ്യാജം

By Web TeamFirst Published Jul 15, 2020, 3:39 PM IST
Highlights

ജലീലിന്‍റെ പേരിന് പുറമെ റമദാന്‍ മാസത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ഈ സ്‌ക്രീന്‍ഷോട്ടിന് ഏഷ്യാനെറ്റ് ന്യൂസുമായി യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുകയാണ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദം കത്തുന്നതിനിടെ മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ജലീലിന്‍റെ പേരിന് പുറമെ റമദാന്‍ മാസത്തെയും അവഹേളിക്കുന്ന ഈ സ്‌ക്രീന്‍ഷോട്ടിന് ഏഷ്യാനെറ്റ് ന്യൂസുമായി യാതൊരു ബന്ധവുമില്ല. ജലീലിനെതിരെ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഇ-മെയില്‍ സന്ദേശങ്ങളും ഫോണ്‍ കോളുകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.

 

പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലുള്ള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്‌ത വാര്‍ത്തകളില്‍ നിന്നുള്ളതല്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഗ്രാഫിക്‌സും ലോഗോയും ദുരുപയോഗം ചെയ്‌ത് നിര്‍മ്മിച്ച കൃത്രിമ ചിത്രമാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫോണ്ട് അല്ല ചിത്രത്തിലെ എഴുത്തിലുള്ളത്. ചിത്രത്തില്‍ എഡിറ്റ് ചെയ്‌ത് ചേര്‍ത്ത ഭാഗം സൂക്ഷ്‌മമായി നോക്കിയാല്‍ വ്യക്തമാണ്. 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ മന്ത്രി കെ ടി ജലീലും സഹായിയും ഫോണില്‍ വിളിച്ച രേഖ ഇന്നലെ(14/07/2020) പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്‌ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ കെ ടി ജലീലിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തകളുടെ യൂട്യൂബ് ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലുള്ള പ്രയോഗങ്ങള്‍ വാര്‍ത്തകളില്‍ ഒരിടത്തുമില്ല.

കെ ടി ജലീലിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ചൊവ്വാഴ്‌ച നല്‍കിയ വാര്‍ത്തകളുടെ ലിങ്കുകളും ചുവടെ നല്‍കുന്നു. ഇവയിലും വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടില്ല. 

സ്വ‍‍ർണക്കടത്ത് കേസ് പ്രതികളുടെ കോൾ ലിസ്റ്റിൽ ഉന്നത‍‍ർ: പിആർ സരിത്തും ശിവശങ്കറും നിരന്തരം ഫോണിൽ ബന്ധപ്പെട്ടു

റംസാൻ കിറ്റ് വിതരണത്തെക്കുറിച്ച് പറയാനാണ് സ്വപ്ന വിളിച്ചത്, അസമയത്തല്ല; കെ ടി ജലീൽ

'സ്വപ്ന വിളിച്ച കാര്യം മന്ത്രി പറഞ്ഞല്ലോ, പിന്നെയും എന്തിനാണ് സംശയം'; മുഖ്യമന്ത്രി

കാണാം ഫാക്‌ട് ചെക്ക് വീഡിയോ

"

'കുരുമുളകും ഇഞ്ചിയും തേനും ചേര്‍ത്ത് കൊവിഡിന് അത്‌ഭുത മരുന്ന്'; ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കണ്ടെത്തല്‍ സത്യമോ?

കോഴിക്കോട് ജില്ലയില്‍ ജൂലൈ 17ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; ശബ്‌ദ സന്ദേശം വ്യാജം

മനുഷ്യരിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിച്ചോ റഷ്യ? ലോകത്തിന് ആശ്വാസം പകര്‍ന്ന വാര്‍ത്തയ്‌ക്ക് പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

 

click me!