'റെയില്‍വേയില്‍ 5000ത്തിലേറെ ഒഴിവുകള്‍'; പരസ്യം കണ്ട് അപേക്ഷിക്കേണ്ടതുണ്ടോ?

By Web TeamFirst Published Aug 10, 2020, 8:17 PM IST
Highlights

പ്രമുഖ ഹിന്ദി ദിനപത്രത്തിലും സാമൂഹ്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പരസ്യം കണ്ട് അപേക്ഷിക്കാന്‍ ശ്രമിക്കുകയാണ് നിരവധി പേര്‍

ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ 5,000ത്തിലേറെ ഒഴിവുകളോ...പ്രമുഖ ഹിന്ദി ദിനപത്രത്തിലും സാമൂഹ്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പരസ്യം കണ്ട് അപേക്ഷിക്കാന്‍ ശ്രമിക്കുകയാണ് നിരവധി പേര്‍. എന്നാല്‍ ഈ പരസ്യം കണ്ട് അപേക്ഷിക്കും മുമ്പ് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്.

പ്രചാരണം ഇങ്ങനെ

റെയില്‍വേയില്‍ എട്ട് വിഭാഗങ്ങളിലായി 5,285 ഒഴിവുകള്‍ എന്നാണ് പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. 'റിക്രൂട്ട്‌മെന്‍റ് നടത്താന്‍ ഏജന്‍സിയെ റെയില്‍വേ നിയോഗിച്ചിരിക്കുന്നു. 11 വര്‍ഷത്തെ കരാറിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 10. അപേക്ഷകര്‍ 750 രൂപ അടയ്‌ക്കണം' എന്നും പരസ്യത്തിലുണ്ട്. Avestran Infotech എന്ന ഏജന്‍സിയാണ് പ്രമുഖ പത്രത്തില്‍ ഓഗസ്റ്റ് എട്ടിന് ഈ പരസ്യം നല്‍കിയത്. 

 

വസ്‌തുത

പ്രചരിക്കുന്ന പരസ്യം വ്യാജമാണ് എന്ന് റെയില്‍വേ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 'റെയില്‍വേയിലെ ഒഴിവുകള്‍ നികത്തുന്നത് മന്ത്രാലയം മുഖേനയാണ്. റിക്രൂട്ട്‌മെന്‍റ് നടത്താന്‍ സ്വകാര്യ ഏജന്‍സികളെ റെയില്‍വേ ചുമതലപ്പെടുത്തിയിട്ടില്ല. ഒഴിവുകള്‍ പരസ്യം ചെയ്യുന്നത് റെയില്‍വേ നേരിട്ടാണ്. വ്യാജ പരസ്യം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പരസ്യം നല്‍കിയ ഏജന്‍സിക്കും വ്യക്തിക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും' എന്നും റെയില്‍വേ അറിയിച്ചു. 

Clarification about an advertisement by a private agency in a newspaper regarding alleged recruitment in eight categories of posts on Indian Railways.

https://t.co/9FmPyOE5wa pic.twitter.com/qLOAv688Qb

— Ministry of Railways (@RailMinIndia)

 

നിഗമനം 

ഇന്ത്യന്‍ റെയില്‍വേയില്‍ അയ്യായിരത്തിലേറെ ഒഴിവുകള്‍ എന്ന അറിയിപ്പോടെ പ്രത്യക്ഷപ്പെട്ട പരസ്യം വ്യാജമാണ്. 

ലാന്‍ഡിംഗും അപകടവും വ്യക്തം; പ്രചരിക്കുന്നത് കരിപ്പൂർ വിമാന ദുരന്തത്തിന്‍റെ ദൃശ്യമോ?

'കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബാഗേജ് മോഷ്‌ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍'; പ്രചാരണം വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!