ഡാം എപ്പോള്‍ തുറക്കണമെന്ന് കഴിഞ്ഞ വര്‍ഷം അഭിപ്രായം പറഞ്ഞവര്‍ പറയണം; കെഎസ്ഇബിയുടെ പേരിലുള്ള കുറിപ്പ് സത്യമോ ?

By Web TeamFirst Published Aug 12, 2020, 1:59 PM IST
Highlights

മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിലാണ് പരിഹാസരൂപേണയുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഷട്ടറുകള്‍ തുറക്കുന്ന ഇടുക്കി ഡാമിന്‍റെ ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു കുറിപ്പ് .

മഴ കനക്കുകയും സംസ്ഥാനത്തെ ഡാമുകള്‍ നിറയുന്ന സാഹചര്യങ്ങളുണ്ടവുമെന്ന വര്‍ത്തകള്‍ വന്നതോടെ കെഎസ്ഇബിയുടെ ലോഗോ ഉപയോഗിച്ച് നടക്കുന്ന പരിഹാസത്തിന്‍റെ വസ്തുതയെന്താണ്. മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിലാണ് പരിഹാസരൂപേണയുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

പ്രചാരണം

'സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്നും വരും നാളുകളില്‍ എന്തെല്ലാം സംഭവിക്കുമെന്നും കഴിഞ്ഞ വര്‍ഷം എല്ലാം കഴിഞ്ഞ് അഭിപ്രായം പറഞ്ഞവര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയെ അറിയിക്കേണ്ടതാണ്. എല്ലാം കഴിഞ്ഞിട്ട് അങ്ങനെ ചെയ്യാമായിരുന്നു ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് പറയുന്നതിനേക്കാള്‍ ഉത്തമം ഇപ്പോള്‍ തന്നെ നിങ്ങളുടെ അഭിപ്രായം കേട്ട് മുന്നോട്ട് പോവുന്നതല്ലേ നല്ലത്' എന്ന കുറിപ്പ് പ്രധാന അറിയിപ്പ് എന്ന പേരില്‍ കെഎസ്ഇബിയുടെ ലോഗോയോട് കൂടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷട്ടറുകള്‍ തുറക്കുന്ന ഇടുക്കി ഡാമിന്‍റെ ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു കുറിപ്പ് .

വസ്തുത


കെഎസ്ഇബിയുടെ ലോഗോ ഉപയോഗിച്ച് നടക്കുന്ന പരിഹാസരൂപേണയുള്ള പ്രചാരണം വ്യാജമാണ്.

 

വസ്തുതാ പരിശോധനാരീതി


പരിഹാസരൂപേണയുള്ള കുറിപ്പ് വ്യാജമാണെന്ന് കെഎസ്ഇബി കണ്ണൂര്‍ ജില്ലാ അറിയിച്ചതായി പിആര്‍ഡി വ്യക്തമാക്കിയിട്ടുണ്ട്.

 

നിഗമനം


വെള്ളപ്പൊക്കത്തിന്‍റേയും മഴയുടേയും പശ്ചാത്തലത്തില്‍ കെഎസ്ഇബിയുടെ ലോഗോ ഉപയോഗിച്ച് പരിഹാസരൂപേണയുള്ള കുറിപ്പ് വ്യാജമാണ്. 

click me!