എസ്ബിഐ അക്കൗണ്ട് ബ്ലോക്കെന്ന എസ്എംഎസ് വ്യാജം, ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; പിഐബി അറിയിപ്പ്

Published : Jun 15, 2022, 06:24 PM IST
എസ്ബിഐ അക്കൗണ്ട് ബ്ലോക്കെന്ന എസ്എംഎസ് വ്യാജം, ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; പിഐബി അറിയിപ്പ്

Synopsis

എസ് ബി ഐ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇ മെയിലിലൂടെയോ, എസ് എം എസിലൂടെയോ ആവശ്യപ്പെടില്ലെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്

ദില്ലി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന എസ് എം എസ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് ആണെന്ന എസ് എം എസ് ലഭിക്കുകയും ഒപ്പം ഒരു ലിങ്ക് നൽകുകയും ചെയ്തുള്ളതാണ് വ്യാജ സന്ദേശം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങളടക്കം നൽകിയാൽ അക്കൗണ്ട് ശരിയാകുമെന്നുമാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്.

സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങൾ പങ്കിടരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. എസ് ബി ഐ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇ മെയിലിലൂടെയോ, എസ് എം എസിലൂടെയോ ആവശ്യപ്പെടില്ലെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാൻ ആവശ്യപ്പെടുന്ന ഇ മെയിലുകളോ എസ് എം എസോ എസ് ബി ഐയുടെ പേരിൽ ലഭിച്ചാൽ report.phishing@sbi.co.in എന്ന വിലാസത്തിൽ ഉടൻ അറിയിക്കണണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

35 ലക്ഷം വരെ ഞൊടിയിടയിൽ ലഭിക്കും; യോനോ വഴി എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

രാജ്യത്ത് 500 രൂപ നോട്ട് നിരോധിക്കുന്നോ? വീണ്ടും വിശദീകരണവുമായി പിഐബി ഫാക്‌ട് ചെക്ക് വിഭാഗം
കുട്ടികള്‍ ട്രെയിന്‍ ആക്രമിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നോ? പ്രചാരണത്തിന്‍റെ വസ്‌തുത | Fact Check