യോനോ ആപ്പ്  വഴി 35 ലക്ഷം രൂപ വരെ എസ്ബിഐ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നു. ആർക്കൊക്കെ അപേക്ഷിക്കാം എന്നറിയാം  

രു വായ്പ ലഭിക്കാൻ നിരവധി നൂലാമലകളാണ്. ഒരുപാട് ദിവസത്തെ കഷ്ടപ്പാടിനൊടുവിലായിരിക്കും പലർക്കും ലോൺ ലഭിക്കുക. ഇതിനൊരു പരിഹാര മാർഗം അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India). യോനോ (YONO) ആപ്പ് വഴി ഇപ്പോൾ ഞൊടിയിടയിൽ 35 ലക്ഷം രൂപ വരെയുള്ള വായ്പകൾ (Loan) ലഭിക്കും. റിയൽ-ടൈം എക്സ്പ്രസ് ക്രെഡിറ്റ് (Real-Time Xpress Credit) എന്ന പുതിയ വായ്പ പദ്ധതിയാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. 

Read Also :RBI ; ആപ്പുകൾ വഴി ആപ്പിലായി ഈ കമ്പനികൾ; രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി ആർബിഐ

മറ്റു പല ബാങ്കുകളിലും സ്ഥിര വരുമാനവും മികച്ച ക്രെഡിറ്റ് സ്കോറും ഉള്ളവർക്ക് വ്യക്തി​ഗത വായ്പകൾ എളുപ്പത്തിൽ ലഭിക്കാറുണ്ട് എന്നാൽ അതേസമയം ഇത്തരത്തിൽ ലഭിക്കുന്ന വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് നൽകേണ്ടതാണ് വരാറുണ്ട്. എന്നാൽ എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി ചുരുങ്ങിയ പലിശ നിരക്കാണ് വാ​ഗ്​ദാനം ചെയ്യുന്നത്. എസ്ബിഐയിൽ ശമ്പള അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. 

Read Also : ദീപാവലിക്ക് മുൻപ് റീചാർജ് ചെയ്യൂ; നിരക്ക് വർധിപ്പിക്കാൻ എയർടെലും ജിയോയും വിഐയും

യോനോ ആപ്പ് വഴി വായ്പകൾ നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കുകൾ കയറി ഇറങ്ങാതെ കൂടുതൽ എളുപ്പത്തിൽ വായ്പകൾ ലഭ്യമാകുമെന്ന് എസ്‌ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര പറഞ്ഞു.

പേപ്പറുകൾക്ക് പിറകെ നടന്ന സമയം കളയാതെ ഉപഭോക്താക്കൾക്ക് ഏറ്റവും എളുപ്പം എസ്ബിഐ യോനോ ആപ്പ് വഴി ലോൺ ലഭിക്കും. ബാങ്ക് ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കാനും ഡിജിറ്റലായി അവരെ ശാക്തീകരിക്കാനുമാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ക്രെഡിറ്റ് സ്‌കോറുകൾ പരിശോധിക്കുന്നതും ഡോക്യുമെന്റേഷനും മറ്റ് നടപടികളെല്ലാം യോനോ ആപ്പ് വഴി ഡിജിറ്റലായി നടക്കും. 

Read Also : Infosys ; ശമ്പളം 79 കോടി; സിഇഒയുടെ പ്രതിഫലം 88 ശതമാനം വർധിപ്പിച്ച് ഇൻഫോസിസ്

ആർക്കൊക്കെ എസ്ബിഐ റിയൽ ടൈം എക്സ്പ്രസ് ക്രെഡിറ്റ് വഴി വായ്പ ലഭിക്കും?

  • എസ്ബിഐയിൽ സാലറി അക്കൗണ്ട് ഉള്ളവർ
  • പ്രതിമാസ വരുമാനം കുറഞ്ഞ 15,000 രൂപയുള്ളവർ 
  • കേന്ദ്ര/സംസ്ഥാന/അർദ്ധ സർക്കാർ ജീവനക്കാർ 
  • പ്രതിരോധ മേഖലയിലെ ജീവനക്കാർ 

Read Also : ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും