മധ്യപ്രദേശ് ഇളക്കിമറിച്ച് അഖിലേഷ് യാദവിന്‍റെ മഹാറാലി! വീഡിയോ നിങ്ങളെ പറ്റിച്ചു

Published : Nov 15, 2023, 02:26 PM ISTUpdated : Nov 15, 2023, 02:55 PM IST
മധ്യപ്രദേശ് ഇളക്കിമറിച്ച് അഖിലേഷ് യാദവിന്‍റെ മഹാറാലി! വീഡിയോ നിങ്ങളെ പറ്റിച്ചു

Synopsis

എസ്‌പി നേതാവ് അഖിലേഷ് യാദവിന്‍റെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലി എന്ന വാദത്തോടെയാണ് വീഡിയോ

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് കനത്തിരിക്കേ സമാജ്‌വാദി പാര്‍ട്ടി (എസ്‌പി) പ്രസിഡന്‍റ് അഖിലേഷ് യാദവിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമായ ഫേസ്‌ബുക്കിലും എക്‌സിലും (പഴയ ട്വിറ്ററിലും) വൈറലാവുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അഖിലേഷ് കൂറ്റന്‍ ജനസദസിനെ അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. മധ്യപ്രദേശിലെ നിവാരി ജില്ലയിലെ എസ്‌പിയുടെ തെരഞ്ഞെടുപ്പ് റാലി ദൃശ്യം എന്ന അവകാശവാദത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ വീഡിയോയുടെ വസ്‌തുത മറ്റൊന്നാണ് എന്നാണ് ഫാക്ട് ചെക്കില്‍ തെളിഞ്ഞിരിക്കുന്നത്. 

വീഡിയോ

എസ്‌പി നേതാവ് അഖിലേഷ് യാദവിന്‍റെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലി എന്ന വാദത്തോടെ ഫേസ്‌ബുക്കില്‍ രവി സാഹു എന്നയാള്‍ 2023 നവംബര്‍ ഏഴാം തിയതി പോസ്റ്റ് വീഡിയോ ഇതിനകം ആയിരക്കണക്കിന് പേര്‍ കണ്ടു. സമാന വീഡിയോ മറ്റേനേകം യൂസര്‍മാരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

കാണാം വീഡിയോ

വസ്‌തുതാ പരിശോധന

എന്നാല്‍ ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് പോലെയല്ല ഈ വീഡിയോയുടെ വസ്‌തുത. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021ന്‍റെ അവസാനം സമാജ്‌വാദി പാര്‍ട്ടി യുപിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷ് യാദവ് പങ്കെടുക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോഴത്തേത് എന്ന അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്. അഖിലേഷ് യാദവിന്‍റെ വീഡിയോയില്‍ റാലിക്കരികെ വച്ച വലിയ ഫ്ലക്‌സ് കാണാം. ഇതില്‍ മിഷന്‍ 2022 എന്ന് എഴുതിയിരിക്കുന്നത് വ്യക്തമാണ്. അഖിലേഷ് യാദവ് 2021 നവംബര്‍ 20ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത ഒരു ചിത്രത്തിലും ഇതേ റാലിയുടെ ഫോട്ടോ കാണാം. ഈ ചിത്രത്തിലും മിഷന്‍ 2022 എന്നെഴുതിയ ഫ്ലക്‌സ് കാണാനാവുന്നതാണ്.

വീഡിയോ പകര്‍ത്തിയ ഏതാണ്ട് അതേ ആംഗിളിലാണ് ഫോട്ടോ എടുത്തിരിക്കുന്നതും എന്നതിനാല്‍ ആള്‍ക്കൂട്ടവും പശ്ചാത്തലവുമെല്ലാം രണ്ടിലും ഏകദേശം സമാനവുമാണ്. ഇതും ഇപ്പോഴത്തെ വൈറല്‍ വീഡിയോ പഴയതാണ് എന്ന് ശരിവെക്കുന്നു. 

2021ലെ അഖിലേഷിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും 2023ലെ വൈറല്‍ വീഡിയോയും- സ്ക്രീന്‍ഷോട്ടുകള്‍

2021ലെ റാലിയുടെ വീഡിയോയാണ് ഇപ്പോഴത്തെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. 2023 നവംബര്‍ 17-ാം തിയതിയാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

Read more: പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check