പ്രതിഭകളുടെ കൂട്ടയിടി; ബ്രസീലിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ആരൊക്കെ

By Web TeamFirst Published Nov 24, 2022, 8:08 AM IST
Highlights

മഞ്ഞപ്പടയുടെ ആദ്യ ഇലവനിൽ ആരാക്കെയുണ്ടാകും.നമുക്ക് ഗോൾ കീപ്പറിൽ നിന്ന് തുടങ്ങാം.അലിസണ്‍ ബക്കറും എഡേഴ്സണും ഏത് ടീമും കണ്ണും പൂട്ടി ഒന്നാം ഗോളിയാക്കാവുന്ന രണ്ട് പേര്‍.എന്നാൽ കോച്ച് ടിറ്റെയുടെ ആദ്യ പരിഗണന ലിവര്‍പൂളിനായി വല കാക്കുന്ന അലിസണ്‍ തന്നെയായിരിക്കും.ന്ത് തടുക്കുക മാത്രമല്ല. ആവശ്യമെങ്കിൽ ഗോളടിപ്പിക്കാനും പോന്നവനാണ് അലിസണ്‍.

ദോഹ: ഈ ലോകകപ്പിലെ എന്നല്ല എല്ലാ ലോകകപ്പുകളിലേയും ഹോട്ട് ഫേവറേറ്റുകളാണ് ബ്രസീൽ.ഇത്തവണയും വമ്പൻ ടീമുമായാണ് മഞ്ഞപ്പട ഖത്തറിലെത്തുന്നത്. ബ്രസീലിന്റെ ആദ്യ ഇലവൻ എങ്ങനെ ആയിരിക്കും. അനിൽ വാസുദേവ് വിശദീകരിക്കും.എല്ലാ ലോകകപ്പുകളിലും കളിച്ച ഒരേയൊരു ടീം.ഏറ്റവും കൂടുതൽ ലോക കിരീടങ്ങൾ നേടിയ സംഘം.ബ്രസീലിന് മാത്രം സ്വന്തമായ വിശേഷണങ്ങൾ ഏറെയാണ്.ഖത്തറിലും കിരീടപ്പോരിൽ മുൻ നിരയിലുണ്ട് കാനറികൾ. ആറാം കിരീടത്തിനായി പരിചയസമ്പത്തും, യുവാവേശവും ഒന്നിക്കുന്ന ഒരു ഡെഡ്‌ലി കോംപോയെ തന്നെയാണ് ബ്രസീൽ അണിനിരത്തുന്നത്.

മഞ്ഞപ്പടയുടെ ആദ്യ ഇലവനിൽ ആരാക്കെയുണ്ടാകും.നമുക്ക് ഗോൾ കീപ്പറിൽ നിന്ന് തുടങ്ങാം.അലിസണ്‍ ബക്കറും എഡേഴ്സണും ഏത് ടീമും കണ്ണും പൂട്ടി ഒന്നാം ഗോളിയാക്കാവുന്ന രണ്ട് പേര്‍.എന്നാൽ കോച്ച് ടിറ്റെയുടെ ആദ്യ പരിഗണന ലിവര്‍പൂളിനായി വല കാക്കുന്ന അലിസണ്‍ തന്നെയായിരിക്കും.ന്ത് തടുക്കുക മാത്രമല്ല. ആവശ്യമെങ്കിൽ ഗോളടിപ്പിക്കാനും പോന്നവനാണ് അലിസണ്‍.

ഇനി പ്രതിരോധത്തിലേക്ക് വന്നാൽ.യുവന്‍റസ് ജോഡിയായ ഡാനിലോ,അലക്സ് സാൻഡോ എന്നിവരായിരിക്കും ബ്രസീലിന്‍റെ രണ്ട് വിംഗ് ബാക്കുകൾ. സെൻട്രൽ ഡിഫൻസിന്‍റെ ചുമതല നായകൻ തിയാഗോ സില്‍വക്കും മാര്‍ക്കീഞ്ഞോസിനും,എഡര്‍ മിലീറ്റാവോയക്കും.

പരിചയ സമ്പന്നനായ തിയാഗോ സിൽവ,ഡാനി ആൽവസ് എന്നിവരും കോട്ട കാക്കുന്നവരുടെ നിരയിലുണ്ട്.ലുക്കാസ് പക്വേറ്റ, കാസമീറോ എന്നിവര്‍ക്കായിരിക്കും. മധ്യനിരയുടെ ചുക്കാൻ പിടിക്കുക.നെയ്മറുമായി വളരെ ഒത്തിണക്കമുള്ള താരമാണ് പക്വേറ്റ. ഇനി ബ്രസീൽ ടീമിന്‍റെ ഏറ്റവും കരുത്തുറ്റ മേഖലയായ മുന്നേറ്റനിരയിലേക്ക്.

ബാഴ്സലോണ താരം റഫീ‌ഞ്ഞ,പിഎസ്ജിയുടെ നെയ്മര്‍ ജൂനിയര്‍, റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍ എന്നിവരും.ഗോളടിക്കാൻ അഴിച്ചു വിട്ട റിച്ചാര്‍ലിസണും. ആന്‍റിണി,റൊഡ്രീഗോ,പെഡ്രോ തുടങ്ങി പകരക്കാരുടെ നിരയും അതിഗംഭീരമാണ്.

ബ്രസീലിന്‍റെ സാധ്യതാ ഇലവന്‍: Alisson Becker,Casemiro,Danilo, Marquinhos, Neymar, Lucas Paqueta, Raphinha, Richarlison, Alex Sandro, Thiago Silva, Vinicius Junior.

click me!