പോര്‍ച്ചുഗീസ് പടയോട്ടത്തിന് തുടക്കമിടാന്‍ സി ആര്‍ 7 ഇന്നിറങ്ങും

By Web TeamFirst Published Nov 24, 2022, 10:13 AM IST
Highlights

പരിക്കേറ്റ് മടങ്ങിയിട്ടും ടച്ച് ലൈനിൽ നിന്ന് പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യനാക്കിയതും ഇതേ വീര്യം. ലോകപ്പിലെ അവസാന ഊഴത്തിനെത്തുമ്പോൾ ക്ലബിന്‍റെ മേൽവിലാസമില്ല ഇതിഹാസ താരത്തിന്. വിശ്വവിജയിയുടെ തലപ്പൊക്കവുമായി മടങ്ങാൻ തനിക്ക് ഇതൊന്നും തടസ്സമല്ലെന്ന് സി ആർ സെവൻ തെളിയിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

ദോഹ: വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടയോട്ടത്തിന് ഇന്ന് തുടക്കം. സമീപ കാലത്തുണ്ടായ വിമർശനങ്ങൾക്ക് ബൂട്ടുകൊണ്ട് മറുപടി നൽകാൻ കൂടിയാവുംറോണോ ഇറങ്ങുക. പ്രായം മുപ്പത് പിന്നിട്ടാൽ ഫുട്ബോളിൽ ഏതൊരുതാരവും കിതച്ച് തുടങ്ങും, ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴികെ. മുപ്പത്തിയേഴാം വയസ്സിലും റോണോയ്ക്ക്
യുവത്വത്തിന്‍റെ ചുറുചുറുക്ക്.

ഗോളുകൾ, റെക്കോർഡുകൾ, പുരസ്കാരങ്ങൾ നേട്ടങ്ങളുടെ മഹാസമുദ്രങ്ങൾ ഏറെ കീഴടക്കിയിട്ടുംപറങ്കിപ്പടയുടെ കപ്പിത്താന്‍റെ ദാഹവും വിജയക്കൊതിയും അടങ്ങിയിട്ടില്ല. വിശ്വവിജയിയുടെ സിംഹാസനം മാത്രമേ ആ ദാഹമകറ്റൂ. കപ്പലടുക്കും കരയെല്ലാം കീഴടക്കിയ പോർച്ചുഗീസ് നാവികരുടെ പോരാട്ട വീര്യമാണ്, റോണോ സഹതാരങ്ങളിൽ കുത്തി നിറയ്ക്കുന്നത്.

ഒന്നാം റാങ്കുകാര്‍ക്കൊന്നും കിരീടഭാഗ്യമില്ല; ബ്രസീലിനെ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

പരിക്കേറ്റ് മടങ്ങിയിട്ടും ടച്ച് ലൈനിൽ നിന്ന് പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യനാക്കിയതും ഇതേ വീര്യം. ലോകപ്പിലെ അവസാന ഊഴത്തിനെത്തുമ്പോൾ ക്ലബിന്‍റെ മേൽവിലാസമില്ല ഇതിഹാസ താരത്തിന്. വിശ്വവിജയിയുടെ തലപ്പൊക്കവുമായി മടങ്ങാൻ തനിക്ക് ഇതൊന്നും തടസ്സമല്ലെന്ന് സി ആർ സെവൻ തെളിയിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

2006നുശേഷം ലോകകപ്പ് ക്വാര്‍ട്ടറിലെത്തിയിട്ടില്ലാത്ത പോര്‍ച്ചുഗലിന്‍റെ പ്രതീക്ഷകള്‍ ഇത്തവണയും റോണോയുടെ ബൂട്ടുകളിലാണ്. ഡിയാഗോ ജോട്ടയെ പരിക്കുമൂലം നഷ്ടമായ പോര്‍ച്ചുഗലിനായി എതിരാളികളുടെ വലയില്‍ ഗോളടിച്ചു കേറ്റാനുള്ള ഉത്തരവാദിത്തം റൊണാള്‍ഡോയിലും ബ്രൂണോ ഫെര്‍ണാണ്ടസിലുമാണ്. അതിന് അവര സഹായിക്കാന്‍ ജോവോ കാന്‍സെലോയും  ബെര്‍ണാഡോ സില്‍വയുമുണ്ടാകും.

ഇതിഹാസത്തിലേക്ക് ചുവടുവെക്കാന്‍ ആരാധകരുടെ 'സുല്‍ത്താന്‍'ഇന്നിറങ്ങും

മറുവശത്ത് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണിനോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഘാന, പോര്‍ച്ചുഗലിന് വലിയ വെല്ലുവിളിയാവുന്നില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സൗദി അറേബ്യയും ജപ്പാനും പുറത്തെടുത്ത പോരാട്ടവീര്യത്തില്‍ നിന്ന് ഘാന ഊര്‍ജ്ജമുള്‍ക്കൊണ്ടാല്‍ പറങ്കിപ്പടക്ക് ഒന്നും എളുപ്പമാവില്ല. 28 ന് യുറുഗ്വോയും ഡിസംബര്‍ രണ്ടിന് ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന്‍റെ എതിരാളകള്‍.

click me!