ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള പത്ത് ആരോഗ്യ ഗുണങ്ങള്‍...

Published : Feb 09, 2024, 05:03 PM IST
ദിവസവും  ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള പത്ത് ആരോഗ്യ ഗുണങ്ങള്‍...

Synopsis

ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇഞ്ചി ചായ ആയി കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. 

ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതിനാല്‍ പതിവായി  ഇഞ്ചി ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

രണ്ട്... 

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

മൂന്ന്... 

ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. 

നാല്... 

ഇഞ്ചി ചായ കുടിക്കുന്നത് ആര്‍ത്തവ വേദനയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും. 

അഞ്ച്...  

ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും ഗുണം ചെയ്തേക്കാം. 

ആറ്... 

രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി ചായ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ നല്ലതാണ്.  

ഏഴ്... 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ ഇഞ്ചി ചായ പതിവായി കുടിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 

എട്ട്... 

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഒമ്പത്... 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇഞ്ചി ചായ കുടിക്കാം.

പത്ത്... 

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹൃദ്രോഗത്തിന്‍റെ ഈ ഏഴ് ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo

PREV
click me!

Recommended Stories

Health Tips : ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് നിർബന്ധമായും ഒഴിവാക്കണം, കാരണം
ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്