തണുപ്പുകാലത്ത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

Published : Jan 18, 2024, 08:25 AM ISTUpdated : Jan 18, 2024, 08:26 AM IST
തണുപ്പുകാലത്ത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

Synopsis

മഞ്ഞുകാലത്ത് പലരിലും വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് നിർജ്ജലീകരണത്തിന് കാരണമാകും. അതിനാല്‍ ഇത് പരിഹരിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

തണുപ്പുകാലത്ത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മഞ്ഞുകാലത്ത് പലരിലും വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് നിർജ്ജലീകരണത്തിന് കാരണമാകും. അതിനാല്‍ ഇത് പരിഹരിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

തണ്ണിമത്തന്‍ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകളും വെള്ളവും ധാരാളം അടങ്ങിയ ഇവ നിർജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

ഇളനീര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. 

മൂന്ന്... 

വെള്ളരിക്കാ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലും ചര്‍മ്മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാനും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

നാല്... 

നാരങ്ങാ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ നിര്‍ജ്ജലീകരണത്തെ തടയാനും ഇവ സഹായിക്കും. 

അഞ്ച്... 

മഞ്ഞള്‍ പാലാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിര്‍ജ്ജലീകരണം തടയുന്നതിനൊപ്പം രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മം തിളങ്ങാനും ഈ പാനീയം സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കാത്സ്യം കുറവാണോ? പാലിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍