മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

By Web TeamFirst Published Dec 6, 2022, 12:39 PM IST
Highlights

വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. അത്തരത്തില്‍ ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. 

അത്തരത്തില്‍ ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

നെയ്യ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, കെ, ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ, ഇത് ആരോഗ്യകരമായ കൊഴുപ്പിന്‍റെയും ഉറവിടമാണ്. 

രണ്ട്...

ചീര ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബര്‍, മിനറല്‍സ്, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികള്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയതാണ് മധുര കിഴങ്ങ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ  മധുര കിഴങ്ങ്  രോഗി പ്രതിരോധശേഷി കൂട്ടാനും എല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

നെല്ലിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

ഈന്തപ്പഴം ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ സിയുടെയും അയണിന്റെയും മികച്ച ഉറവിടമാണ് ഈന്തപ്പഴം. രോഗപ്രതിരോധ സംവിധാനത്തെ കാര്യക്ഷമമായി പ്രവർത്തിക്കാന്‍ ഇവ സഹായിക്കും. കൂടാതെ  ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Also Read: കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കാം? തിരിച്ചറിയണം ഈ അപകടസാധ്യതകൾ...


 

click me!