മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പാനീയങ്ങള്‍...

Published : Dec 24, 2023, 08:59 PM IST
മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പാനീയങ്ങള്‍...

Synopsis

മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോഴും മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മലബന്ധം എന്നത് ഒരാളുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്.  മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോഴും മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

മലബന്ധം തടയാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ശർക്കര വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ടേബിൾസ്പൂൺ ശർക്കര ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ശർക്കരയിലെ ഉയർന്ന മഗ്നീഷ്യം ആണ് ഇതിന് സഹായിക്കുന്നത്. 

രണ്ട്...

ഓറഞ്ച് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍  വിറ്റാമിന്‍-സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.

മൂന്ന്...

നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍-സിയും മറ്റും അടങ്ങിയ നാരങ്ങാ വെള്ളവും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

നാല്... 

ആപ്പിള്‍ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ ആപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം തടയാന്‍ സഹായിക്കും.

അഞ്ച്...

ഉണക്കമുന്തിരി വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം. ഇതിനായി 7 മുതൽ 8 ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ ഉണർന്നതിന് ശേഷം ഈ വെള്ളം കുടിക്കുക. 

ആറ്...

പപ്പായ ജ്യൂസ് ആണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസ് കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മാനസികാരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ