ഈ ആറ് ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും...

Published : Feb 07, 2024, 08:59 PM IST
ഈ ആറ് ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും...

Synopsis

 മദ്യം കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന് പറയുന്നത് പോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല.  

നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെയും സ്വാധീനിക്കാം. മദ്യം കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന് പറയുന്നത് പോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

സംസ്കരിച്ച ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

രണ്ട്... 

സോഡിയം ധാരാളം അടങ്ങിയവയും ഒഴിവാക്കുക.  കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്. 

മൂന്ന്... 

റെഡ് മീറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തരുത്. 

നാല്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

അഞ്ച്... 

പഞ്ചസാരയുടെ അമിത ഉപയോഗവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും. 

ആറ്... 

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും ഈ പത്ത് പഴങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്