Health Tips: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? എങ്കില്‍, പതിവാക്കേണ്ട ഏഴ് പഴങ്ങള്‍

Published : Oct 01, 2024, 07:59 AM IST
Health Tips: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? എങ്കില്‍, പതിവാക്കേണ്ട ഏഴ് പഴങ്ങള്‍

Synopsis

ചര്‍മ്മ സംരക്ഷണത്തിനായി ക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ മുഖത്ത് കാണുന്ന പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാം. ഇതിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍  ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. 

1. പപ്പായ 

വിറ്റാമിനുകളായ എ, ബി, സു എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളും പപ്പായയിലുണ്ട്. അതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും. 

2. മാതളം 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ മാതളവും ചര്‍മ്മത്തിലെ പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കും. 

3. കിവി

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാനും സഹായിക്കും. 

4. ഓറഞ്ച്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ ചര്‍മ്മത്തിലെ വരൾച്ച, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. 

5. തണ്ണിമത്തന്‍ 

92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയും അടങ്ങിയ തണ്ണിമത്തന്‍ ചര്‍മ്മത്തിലെ ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. 

6. പേരയ്ക്ക

 വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയ്ക്ക. ഇവ ചുളിവുകളെ തടയാനും ചര്‍മ്മത്തെ ചെറുപ്പമായിരിക്കാനും സഹായിക്കും. 

7. ആപ്പിള്‍

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍