ദിവസവും ഓട്സ് കഴിക്കൂ, ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Nov 23, 2022, 10:32 AM IST
Highlights

ടൈപ്പ് 2 ഡയബറ്റിസ് ഉള്ള ആളുകൾ ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ ഓട്‌സ് നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന ഫൈബർ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.

ടൈപ്പ് 2 ഡയബറ്റിസ് ഉള്ള ആളുകൾ ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ ഓട്‌സ് നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

ഒരു ദിവസം 3 ഗ്രാംഅല്ലെങ്കിൽ അതിൽ കൂടുതൽ ബീറ്റാ-ഗ്ലൂക്കൺ കഴിക്കുകയാണെങ്കിൽ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് 2014-ലെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.  ഓട്‌സ് ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. അതിനാൽ ആളുകൾക്ക് മറ്റ് ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷമുള്ളതിനേക്കാൾ ഇത് കഴിച്ചതിനുശേഷം വേഗത്തിൽ വയറുനിറഞ്ഞതായി അനുഭവപ്പെടുന്നു.

ഓട്‌സിൽ ആന്റി ഓക്‌സിഡന്റുകൾ, അവെനൻത്രമൈഡുകൾ, പോളിഫെനോൾസ്, ഫെറുലിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ന്യൂട്രീഷൻ റിവ്യൂസ് - ഓക്‌സ്‌ഫോർഡ് അക്കാദമിക് നടത്തിയ ഒരു പഠനത്തിൽ, ഓട്‌സിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ നൽകാനും രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നുവെന്ന് വെളിപ്പെടുത്തി.

ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് തടയാമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അന്നൽസ് ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഓട്‌സിലെ ഫൈബർ ഉള്ളടക്കം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു എന്നാണ്. 

വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കാം ആറ് കാര്യങ്ങള്‍

ഓട്‌സ് കഴിക്കുമ്പോൾ കുടലിൽ ഉൽപ്പാദിപ്പിക്കുന്ന പെപ്റ്റൈഡ് YY എന്ന ഹോർമോണിന്റെ പ്രകാശനം പ്രോത്സാഹിപ്പിക്കുന്നു. ഈ ഹോർമോൺ ഭക്ഷണം കഴിച്ചതിന് ശേഷം ഒരു സംതൃപ്തി നൽകുന്നതിനും കലോറി ഉപഭോഗം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 

click me!