മുഖക്കുരുവിനോട് 'ബൈ' പറയാം; കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

By Web TeamFirst Published May 30, 2023, 3:37 PM IST
Highlights

മുഖക്കുരു അകറ്റാൻ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. പഞ്ചസാരയുടെയും ഉപ്പിന്‍റെയും അമിത ഉപയോഗവും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം.

മുഖക്കുരു ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. ഭക്ഷണക്രമം മുഖക്കുരു വരാനുള്ള സാധ്യതയെ വളരെയധികം സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും, മറ്റുള്ളവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. മുഖക്കുരു അകറ്റാൻ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.  പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. പഞ്ചസാരയുടെയും ഉപ്പിന്‍റെയും അമിത ഉപയോഗവും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം.

മുഖക്കുരുവിന്‍‌റെ സാധ്യതയെ കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യീട്രീഷ്യനിസ്റ്റായ ലവ്നീത് ഭദ്ര. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പയർവർഗങ്ങൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയ്ക്ക് പേരുകേട്ട, പയർവർഗങ്ങൾ കൂടുതൽ സ്ഥിരതയുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രോത്സാഹിപ്പിക്കുന്നു. ഇത് മുഖക്കുരു വരാനുള്ള സാധ്യതയെ കുറയ്ക്കും. 

രണ്ട്...

മധുരക്കിഴങ്ങ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ അടങ്ങിയ മധുരക്കിഴങ്ങ് മുഖക്കുരുവിനെ ചെറുക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. 

മൂന്ന്... 

മത്തങ്ങ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ മുഖക്കുരുവിനുള്ള സാധ്യതയെ ചെറുക്കും. 

നാല്...

കറ്റാർവാഴ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയുടെ ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനും ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു.

അഞ്ച്...

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന എൻസൈമായ പപ്പൈന്‍ അടങ്ങിയ പപ്പായ ദഹനം സുഗമമാക്കുകയും മുഖക്കുരു തടയാനും സഹായിക്കുന്നു. കൊളാജൻ നിലനിർത്താനും പപ്പായ സഹായിക്കുന്നു.

ആറ്... 

കരിക്ക് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി മൈക്രോബയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ, ഇവ ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

 

Also Read: മുഖത്തെ കറുത്ത പാടുകള്‍ എളുപ്പം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഈ എട്ട് ഫേസ് പാക്കുകള്‍...

click me!