മഞ്ഞുകാലത്തെ തലമുടി സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Dec 8, 2022, 3:34 PM IST
Highlights

വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

താരനും തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. മഞ്ഞുകാലത്ത് തലമുടി സംരക്ഷണം വളരെ പ്രധാനമാണ്. തലമുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സൂര്യകാന്തി വിത്തുകള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് സൂര്യകാന്തി വിത്തുകള്‍. മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, വിറ്റാമിന്‍ ബി6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ താരന്‍ അകറ്റാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചെറോൾ തലയോട്ടിലെ രക്തചക്രമണത്തിന് ഉത്തേജനം നൽകുകയും തലമുടിയുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി തലമുടിയുടെ കട്ടി കുറയുക, മുടി കൊഴിച്ചിൽ ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങളെ ഫലപ്രദമായി നേരിടാൻ സഹായിക്കും.

മൂന്ന്...

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നത് താരന്‍ അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

നാല്...

വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിൽ ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ശിരോചർമ്മത്തിൽ കേടുപാടുകൾ വരുത്തുന്നതിനും തലമുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാൻ സഹായിക്കുന്നു.

അഞ്ച്...

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് താരനെ അകറ്റി തലമുടി വളരാന്‍ സഹായിക്കും. 

Also Read: വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍...

click me!