ദോശയ്ക്ക് ശേഷം മുംബൈയിലെ വട പാവ് കഴിക്കുന്ന ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

Published : Sep 12, 2021, 03:33 PM ISTUpdated : Sep 12, 2021, 03:35 PM IST
ദോശയ്ക്ക് ശേഷം മുംബൈയിലെ വട പാവ് കഴിക്കുന്ന ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

Synopsis

ഇപ്പോഴിതാ മുംബൈയിലെ വടപാവ് കഴിക്കുന്ന ചിത്രമാണ് അലക്സ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുംബൈ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം  മുംബൈയുടെ സ്വന്തം വട പാവ് രുചിച്ചത്. 

ദോശ കൈകൊണ്ട് കഴിച്ചതിന്റെ രുചിയും സന്തോഷവും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിനെ എല്ലാവര്‍ക്കും ഓര്‍മ്മ കാണും. കൈ ഉപയോഗിച്ച് ദോശ മുറിച്ച് സാമ്പാറിലും ചട്ണിയിലും മുക്കി കഴിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ മുംബൈയിലെ വടപാവ് കഴിക്കുന്ന ചിത്രമാണ് അലക്സ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുംബൈ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം  മുംബൈയുടെ സ്വന്തം വട പാവ് രുചിച്ചത്.  ശേഷം വട പാവ് കയ്യില്‍ വച്ച് നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. ''There's always time to have a Vadapav in Mumbai'' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.  

 

മുമ്പ് ബംഗളുരു സന്ദര്‍ശന വേളയില്‍ ഫോര്‍ക്കും സ്പൂണും ഉപയോഗിച്ച് രുചികരമായ മൈസൂര്‍ ദോശയും സാമ്പാറും കഴിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് മറുപടിയായി പലരും കൈ കൊണ്ട് കഴിച്ചുനോക്കാന്‍ കമന്‍റ് ചെയ്തിരുന്നു. തുടര്‍ന്നാണ്  കൈകൊണ്ട് ദോശ കഴിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചത്. 

 

 

 

Also read:  'ദോശ കഴിക്കേണ്ടത് എങ്ങനെ'; ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറുടെ വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്