ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ച് ആലിയ ഭട്ട്

Published : Jan 13, 2021, 11:17 AM ISTUpdated : Jan 13, 2021, 11:35 AM IST
ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ച് ആലിയ ഭട്ട്

Synopsis

ആലിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രവും അത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. 

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

ആലിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രവും അത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ആലിയ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഇത്തവണ തന്‍റെ ഫാഷന്‍ സൂചിപ്പിക്കുന്ന ചിത്രമല്ല ആലിയ പങ്കുവച്ചത്. തന്‍റെ ഇഷ്ടഭക്ഷണം കഴിക്കുന്ന ചിത്രമാണ് ആലിയ ആരാധകര്‍ക്കായി പങ്കുവച്ചത്. ഫ്രെഞ്ച് ഫ്രൈസ് ആണ് ആലിയയുടെ പ്രിയ ഭക്ഷണം. 

ഫ്രെഞ്ച് ഫ്രൈസ് വായില്‍ വച്ച് കഴിക്കാന്‍ പോകുന്ന ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വളരെ സ്റ്റൈലായി പോസ് ചെയ്തിരിക്കുകയാണ് താരം. 'ഫ്രെഞ്ച് ഫ്രൈസിന് ശരിയാക്കാന്‍ പറ്റാത്തതായി ഒന്നുമില്ല'- എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

 

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കോഫി കുടിക്കുന്ന ചിത്രവും ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

 

അടുത്തിടെ തന്റെ പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാടുണ്ടാക്കിയ വേദനയും താരം ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി. 'ഗുഡ് ബൈ മൈ ഏയ്ഞ്ചല്‍' എന്ന കുറിപ്പുമായി പൂച്ചയ്‌ക്കൊപ്പമുള്ള ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: നാലുമണി പലഹാര പ്രിയരാണോ; ഇഷ്ടഭക്ഷണവുമായി സരയു മോഹന്‍...

PREV
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ