ക്യാൻസർ തടയാൻ ഇനി തായ്​ലന്‍റുകാരുടെ മാങ്ങയും

Published : Mar 06, 2019, 10:29 PM IST
ക്യാൻസർ തടയാൻ ഇനി തായ്​ലന്‍റുകാരുടെ മാങ്ങയും

Synopsis

അർബുദബാധയെ പ്രതിരോധിക്കാൻ കഴിയുന്നതെന്ന്​ അവകാശപ്പെടുന്ന മാങ്ങ വികസിപ്പിച്ച്​ ഉത്തര തായ്​ലന്‍റിലെ നെയ്​ർസുൻ സർവകലാശാലയിലെ ഗവേഷകർ.

അർബുദബാധയെ പ്രതിരോധിക്കാൻ കഴിയുന്നതെന്ന്​ അവകാശപ്പെടുന്ന മാങ്ങ വികസിപ്പിച്ച്​ ഉത്തര തായ്​ലന്‍റിലെ നെയ്​ർസുൻ സർവകലാശാലയിലെ ഗവേഷകർ. തായ്​ലാന്‍റ്​  റിസർച്ച്​ ഫണ്ടിന്‍റെ ധനസഹായത്തോടെ നടത്തിയ പഠനത്തിലാണ്​ മാങ്ങ വികസിപ്പിച്ചത്​. ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആൻ്റി  ഓക്​സിഡന്‍റ്​, കരോട്ടിനോയിഡ്​, ആന്തോസിയാനിൻ എന്നിവയുടെ അളവ്​ വർധിപ്പിച്ചാണ്​ മഹക്കനോക്ക്​ മാങ്ങ വികസിപ്പിച്ചതെന്ന്​  അഗ്രികൾച്ചർ ഫാക്കൽറ്റിയി​ലെ അസി. പ്രഫസർ ഡോ. പീറാസക്​ ചെയ്​പ്രസാർട്​ പറയുന്നു.

ഓറഞ്ചിനും ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും മഞ്ഞ കളറിൽ കാണുന്ന കരോട്ടിനോയ്​ഡ്​ മനുഷ്യശരീരത്തി​ന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ക്യാൻസർ, ഹൃ​ദ്രോഗം, പ്രായാധിക്യത്തിൽ കണ്ണി​ന്‍റെ റെറ്റിനയിൽ ഉണ്ടാകാവുന്ന അസുഖങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നു. ആന്തോസിയാനിൻ ഹൃ​​ദ്രോഗം, മസ്​തിഷ്​ക്കാഘാതം എന്നിവക്കുള്ള സാധ്യതയെയും ചെറുക്കുന്നു. 

മഹ​ക്കനോക്ക്​ മാങ്ങ തൈ നങ്​ക്ലാങ്​ വാൻ മാങ്ങയുടെയും ആസ്​ട്രേലിയൻ മാങ്ങയായ സൺസെറ്റി​ന്‍റെയും സങ്കര ഇനമാണെന്ന്​ ഡോ. പീരാറസക്​ പറയുന്നു. വിളവെടുപ്പിന്​ മുമ്പ്​ മിതെയ്​ൽ ജാസ്​മൊണേറ്റ്​ ഉപയോഗിക്കുന്നത്​ മാങ്ങയിൽ വിറ്റാമിൻ സി, ഗ്ലൂക്കോസ്​, ഫ്രുക്​ടോസ്​, കരോട്ടിനോയിഡ്​, സർക്കോസ്​ എന്നിവയുടെ അളവ്​ ഉയരാൻ കാരണമാകുമെന്ന്​ ഗവേഷക സംഘം കണ്ടെത്തി. മീതെയ്​ൽ ജാസ്​മൊണേറ്റ് എതഫോണിനൊപ്പം ഉപയോഗിക്കുന്നത്​ കരോട്ടിനോയിഡി​ൻ്റെ അളവ്​ 50 ശതമാനം വരെ ഉയർത്താൻ സാധിക്കുമെന്നും ഇവർ കണ്ടെത്തി. 

മാങ്ങ വിളയുന്ന ഏപ്രിൽ - ജൂൺ മാസങ്ങളിലല്ലാതെയും മഹക്കനോക്ക്​ മാങ്ങ കർഷകർക്ക്​ കൃഷി ചെയ്യാനാകുമോ എന്നത്​ സംബന്ധിച്ച്​ ഗവഷേക സംഘം പഠനം തുടരുകയാണ്​. രോമവളർച്ച കുറക്കുന്ന വാൻമഹാമെക്ക്​ ഡിയോഡറന്‍റ്​ സർവകലാശാലയിലെ ഹെർബ്​ ടെക്ക്​ റിസർച്ച്​ സെന്‍റര്‍ ആണ്​ വികസിപ്പിച്ചത്​. പുരുഷൻമാരിലെ മുടികൊഴിച്ചിൽ തടയാനുള്ള രീതിയായാണ്​ ആദ്യം ഇത്​ വികസിപ്പിച്ചതെന്ന്​ അസി. പ്രഫസർ കോൺകനോക്ക്​ ഇൻകാനിയൻ​ പറയുന്നു. 

കണ്ടുപിടുത്തത്തിനുള്ള പേറ്റൻറും ഇവർ സ്വന്തമാക്കുകയും സാ​ങ്കേതിക വിദ്യ അംഗീകരിക്കുകയും ചെയ്​തിട്ടുണ്ട്​. സ്​ത്രീകളിലെ രോമവളർച്ച തടയാൻ വേണ്ടിയുള്ള റോളിങ്​ ഡിയോഡറൻറ്​ നാല്​ ആഴ്​ച 30 വളണ്ടിയർമാരിൽ ക്ലിനിക്കൽ പരിശോധന നടത്തിയാണ്​ വികസിപ്പിച്ചത്​. 


 

PREV
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?