ഈ ഏഴ് ഭക്ഷണങ്ങള്‍ക്കൊപ്പം പപ്പായ കഴിക്കരുതേ...

Published : Jun 09, 2023, 10:34 AM IST
ഈ ഏഴ് ഭക്ഷണങ്ങള്‍ക്കൊപ്പം പപ്പായ കഴിക്കരുതേ...

Synopsis

പപ്പായ തികച്ചും ഒരു ആരോഗ്യഭക്ഷണമാണ്. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.

നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ശരീരഭാരം കുറയ്ക്കാനും സ്‌ട്രെസ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും പപ്പായ നല്ലതാണ്. 

പപ്പായ തികച്ചും ഒരു ആരോഗ്യഭക്ഷണമാണ്. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എൻസൈം, ഇറച്ചിയുടെയും പാലുൽപന്നങ്ങളുടെയും ദഹനം തടസ്സപ്പെടുത്തും. വയറു വേദന, വയറു വീര്‍ത്തിരിക്കുക, വായുകോപം മറ്റ് ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇത് കാരണമാകും. ഇതുപോലെ സ്റ്റാർച്ച് കൂടുതലടങ്ങിയ പഴങ്ങളുടെയും പച്ചക്കറികളുടെയും ഒപ്പം പപ്പായ കഴിക്കുമ്പോഴും ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം. 

പപ്പായയുടെയൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പഴുത്ത പപ്പായയോടൊപ്പം പച്ചപപ്പായ കഴിക്കരുത്. ഇത് വയറുവേദനയും ദഹനക്കേടും ഉണ്ടാക്കാം. കാരണം പച്ച പപ്പായയില്‍ പപ്പൈന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

രണ്ട്... 

പപ്പായയോടൊപ്പം വെള്ളരിക്ക കഴിക്കുന്നത് വയറു വീര്‍ക്കല്‍, വായുകോപം, വയറിളക്കം എന്നിവയ്ക്കു കാരണമാകാം. 

മൂന്ന്... 

മുന്തിരിയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുന്തിരിയില്‍ ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായയോടൊപ്പം ഇത് കഴിച്ചാൽ അസിഡിറ്റിയും വായുകോപവും ഉണ്ടാകാം. 

നാല്... 

പപ്പായയോടൊപ്പം പാൽ ഉൽപന്നങ്ങളായ പാൽ, പാൽക്കട്ടി, വെണ്ണ, യോഗർട്ട് ഇവ കഴിക്കുന്നതും വയറുവേദനയ്ക്കും ദഹനക്കേടിനും കാരണമാകാം. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എൻസൈം ആണ് പാൽ ഉൽപന്നങ്ങളുടെ ദഹനത്തെ തടസപ്പെടുത്തുന്നത്. 

അഞ്ച്...

വറുത്ത ഭക്ഷണങ്ങളായ ഫ്രൈഡ് ചിക്കൻ, ഫ്രഞ്ച്ഫ്രൈസ് തുടങ്ങിയവയ്ക്കൊപ്പം പപ്പായ കഴിക്കരുത്. ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. വറുത്ത ഭക്ഷണങ്ങളില്‍ ഫാറ്റ് കൂടുതലുള്ളതിനാലാണ് ഇവ ദഹനത്തെ തടസപ്പെടുത്തുന്നത്. അതുപോലെ തന്നെ എരുവുള്ള ഭക്ഷണങ്ങളോടൊപ്പവും പപ്പായ കഴിക്കുന്നത് ഒഴിവാക്കുക. 

ആറ്... 

സിട്രിസ് പഴങ്ങള്‍ക്കൊപ്പവും പപ്പായ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയവയിലും പപ്പായയിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും അസിഡിറ്റി ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്. 

ഏഴ്... 

തക്കാളിയോടൊപ്പവും പപ്പായ കഴിക്കാതിരിക്കുന്നതാണ് ദഹനത്തിന് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പാഷൻഫ്രൂട്ട് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍