രാത്രി ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം; കാരണമിതാണ്...

Published : Mar 30, 2023, 03:57 PM ISTUpdated : Mar 30, 2023, 04:04 PM IST
രാത്രി ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം; കാരണമിതാണ്...

Synopsis

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.  തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം.

രാത്രി അത്താഴത്തിന് എപ്പോഴും മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്ന് നാം കേട്ടിട്ടുണ്ടാകാം. ചില ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കാനും ന്യൂട്രീഷ്യന്മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല, ചില ഭക്ഷണങ്ങള്‍ ദഹിക്കാന്‍ സമയം വേണ്ടിവരും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കിയില്ലെങ്കില്‍, പല ദഹന പ്രശ്നങ്ങളും ഉണ്ടാകാം. 

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.  തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. 

പ്രത്യേകിച്ച് രാത്രി അത്താഴത്തിന് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. രാത്രി അത്താഴത്തിന് ഒഴിവാക്കേണ്ട അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി അത്താഴത്തിന് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ദഹന പ്രശ്നങ്ങളെ തടയാന്‍ നല്ലത്. 

രണ്ട്...

അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ദഹനം മെച്ചപ്പെടുത്താന്‍ നല്ലത്. 

മൂന്ന്...

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. അതിനാല്‍ ഇവ എല്ലാം പരമാവധി രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

നാല്...

റെഡ് മീറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റ് ധാരാളം അടങ്ങിയ മട്ടണ്‍, ബീഫ് പോലെയുള്ള റെഡ് മീറ്റും രാത്രി കഴിക്കുന്നത് ഒഴിവാക്കാം. 

അഞ്ച്...

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അത്താഴത്തില്‍ നിന്നും ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ഈ പഴങ്ങൾ കഴിക്കൂ
തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം