ദിവസവും കോഫി കുടിക്കുന്നത് നല്ലതാണോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...

Published : May 24, 2023, 07:12 PM IST
 ദിവസവും കോഫി കുടിക്കുന്നത് നല്ലതാണോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...

Synopsis

ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി സഹായിക്കും. കോഫി കുടിക്കുന്നതിന്‍റെ ഗുണങ്ങളെയും ദോഷഫലങ്ങളെയും കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കാപ്പി യഥാർത്ഥത്തിൽ ആരോഗ്യകരമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടുള്ള കാപ്പി കുടിച്ചുകൊണ്ടാകാം. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി സഹായിക്കും. കോഫി കുടിക്കുന്നതിന്‍റെ ഗുണങ്ങളെയും ദോഷഫലങ്ങളെയും കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കാപ്പി യഥാർത്ഥത്തിൽ ആരോഗ്യകരമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ഡോ. വിശാഖ ശിവദാസനി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കോഫിയെ കുറിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും വിശദീകരിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം... 

കോഫി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍... 

ശരീരഭാരം കുറയ്ക്കാനോ, മെറ്റബോളിസം വർധിപ്പിക്കാനോ അല്ലെങ്കിൽ വർക്കൗട്ട് സെഷനുമുമ്പ് ഊർജം നേടാനോ ആഗ്രഹിക്കുന്നുവെങ്കിൽ കോഫി പ്രയോജനകരമാണെന്നാണ് ഡോ. വിശാഖ ശിവദാസനി പറയുന്നത്. കൂടാതെ, കോഫി കുടിക്കുന്നത് ഫാറ്റി ലിവറിനെ തടയാനും സഹായിക്കും. അതുപോലെ കോഫിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം- പ്രമേഹം പോലെയുള്ള പല അസുഖങ്ങളെയും ചെറുക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമത്രേ. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്. 

കോഫി കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍... 

ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവർ കോഫി അധികം കുടിക്കരുത് എന്നാണ് ഡോ. വിശാഖ ശിവദാസനി പറയുന്നത്. കുടലുമായി ബന്ധപ്പെട്ട് അസുഖമുള്ളവരും കോഫി പതിവായി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

 

 

Also Read: വെറും വയറ്റിൽ കഴിക്കാം പപ്പായ; അറിയാം ഈ ഗുണങ്ങള്‍...

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം