ദിവസവും ബ്രൊക്കോളി കഴിച്ചാല്‍ ചര്‍മ്മത്തിന് സംഭവിക്കുന്നത്...

Published : Jul 10, 2023, 03:47 PM ISTUpdated : Jul 10, 2023, 03:50 PM IST
ദിവസവും ബ്രൊക്കോളി കഴിച്ചാല്‍ ചര്‍മ്മത്തിന് സംഭവിക്കുന്നത്...

Synopsis

വിറ്റാമിൻ സിയുടെയും ഫൈബറിന്‍റെയും കലവറയാണ് ബ്രൊക്കോളി. ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സിയുടെയും ഫൈബറിന്‍റെയും കലവറയാണ് ബ്രൊക്കോളി. ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയവും അടങ്ങിയിട്ടുണ്ട്. 

ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണോ? അതേ എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ചര്‍മ്മത്തിലെ ദൃഢതയെ നിലനിര്‍ത്താനും ചര്‍മ്മം ചെറുപ്പമായിരിക്കാനും യുവത്വമുള്ള ചര്‍മ്മം സ്വന്തമാക്കാനും സഹായിച്ചേക്കാം. ചര്‍മ്മം തിളങ്ങാനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മുഖക്കുരുവിനുള്ള സാധ്യതയെ കുറയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.  

ഇനി ബ്രൊക്കോളി കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​​ഗുണങ്ങളെ കുറിച്ചറിയാം... 

ഒന്ന്...

ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

രണ്ട്... 

തലച്ചോറിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ ബ്രൊക്കോളി പതിവായി കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

അഞ്ച്...

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്.

ആറ്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. അതിനാല്‍ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ശ്രദ്ധിക്കൂ, പതിവായി മല്ലിയില കഴിച്ചാൽ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍