പതിവായി കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...

Published : Jan 04, 2024, 02:10 PM IST
 പതിവായി കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍...

Synopsis

ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍‌ പെപ്പര്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ്. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. നിരവധി ഇനങ്ങള്‍ കാപ്സിക്കത്തിനുണ്ട്. അതില്‍ ഗ്രീന്‍ പെപ്പര്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. വിറ്റാമിൻ സി, ബി6, ആന്റി ഓക്സിഡന്‍റ് , ഫൈബര്‍, പൊട്ടാസ്യം എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍‌ പെപ്പര്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ സി,  ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ പെപ്പര്‍. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബെല്‍ പെപ്പര്‍ കണ്ണിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

വിറ്റാമിന്‍ ബി6, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പെപ്പര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളസ്ട്രോളിനെയും രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വളരെ കുറച്ച് കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

youtubevideo

 

PREV
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ