Latest Videos

Health Benefits of Mango : മാമ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

By Web TeamFirst Published Oct 5, 2022, 12:32 PM IST
Highlights

പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മാമ്പഴം. ഒരു കപ്പ് (165 ഗ്രാം) മാമ്പഴം നിങ്ങളുടെ ദൈനംദിന വിറ്റാമിൻ എയുടെ 10% നൽകുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ എ അത്യാവശ്യമാണ്. ഈ വിറ്റാമിൻ വേണ്ടത്ര ലഭിക്കാത്തത് അണുബാധയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നമ്മളിൽ പലരും ഇഷ്ടപ്പെടുന്ന പഴങ്ങളിലൊന്നാണ് മാമ്പഴം. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം. വൈറ്റമിൻ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മാമ്പഴം.ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംരക്ഷിത സംയുക്തങ്ങളുടെ ഉറവിടമാണ് മാമ്പഴം.

നാലാഴ്ച്ച പതിവായി മാമ്പഴം കഴിക്കാൻ ​ഗവേഷകർ നിർദേശിച്ചു. അവരിൽ മലബന്ധപ്രശ്നം അകറ്റാൻ സാധിച്ചതായി 2018ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ലുപിയോൾ എന്ന രാസ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന അപ്പോപ്റ്റോസിസിനെ ഉത്തേജിപ്പിക്കാൻ ലുപിയോൾ സഹായിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മാമ്പഴം. ഒരു കപ്പ് (165 ഗ്രാം) മാമ്പഴം നിങ്ങളുടെ ദൈനംദിന വിറ്റാമിൻ എയുടെ 10% നൽകുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ എ അത്യാവശ്യമാണ്. ഈ വിറ്റാമിൻ വേണ്ടത്ര ലഭിക്കാത്തത് അണുബാധയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ, 1 കപ്പ് (165 ഗ്രാം) മാമ്പഴത്തിൽ വിറ്റാമിൻ സിയുടെ 75 ശതമാനവും നൽകുന്നു. ഈ വിറ്റാമിൻ  ശരീരത്തെ കൂടുതൽ രോഗങ്ങളെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാനും ഈ കോശങ്ങളെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനും ചർമ്മത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കും. ആരോഗ്യമുള്ള ഹൃദയത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ  ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. ഈ പോഷകങ്ങൾ കുറഞ്ഞ രക്തസമ്മർദ്ദം ഫലപ്രദമാണ്.

അൽഫോൻസാ മാമ്പഴത്തിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകൾക്ക് അത്യുത്തമമാണ്. 100 ഗ്രാം മാമ്പഴം 765 മില്ലിഗ്രാം അല്ലെങ്കിൽ ദൈനംദിന വിറ്റാമിൻ എയുടെ 25 ശതമാനം നൽകുന്നു. ദഹന ആരോഗ്യത്തിന് അത്യുത്തമമാക്കുന്ന നിരവധി ഗുണങ്ങൾ മാമ്പഴത്തിലുണ്ട്. അതിൽ അമൈലേസ് എന്ന ദഹന എൻസൈമുകളുടെ ഒരു കൂട്ടം അടങ്ങിയിരിക്കുന്നു.

കരുത്തുള്ള മുടിയ്ക്ക് വേണം നെല്ലിക്ക ; ഉപയോ​ഗിക്കേണ്ട വിധം

 

click me!